Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsഅധ്യാപികയെ മർദ്ദിച്ച...

അധ്യാപികയെ മർദ്ദിച്ച സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ  പൊലീസ്  കസ്റ്റഡിയിലെടുത്തു

പത്തനംതിട്ട : മലയാലപ്പുഴയിൽ പിടിഎ യോഗത്തിനിടെ പ്രധാന അധ്യാപികയെ മർദ്ദിച്ച സംഭവത്തിൽ പ്രദേശവാസിയായ യുവാവിനെ മലയാലപ്പുഴ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തു

ബുധനാഴ്ച വൈകിട്ട് 3.30 നാണ് സംഭവം നടന്നത്. കോഴിക്കുന്നത്ത് കെഎച്ച്എം എൽപിഎസ് പ്രധാനാധ്യാപിക ഗീതാരാജ് ആണ് പരാതിക്കാരി. സംഭവത്തിൽ പ്രദേശവാസിയായ വിഷ്‌ണു (32) വിനെ ആണ് കസ്റ്റഡിയിൽ എടുത്തതായി മലയാലപ്പുഴ പൊലിസ് അറിയിച്ചത്.

സ്‌കൂളിൽ പിടിഎ യോഗത്തിനിടെ അസഭ്യവർഷവുമായി യുവാവ് കടന്നു വരികയായിരുന്നു. പിടിഎ യോഗം നടക്കുകയാണെന്നും നിങ്ങൾ പോകണമെന്നും പ്രധാനാധ്യാപിക പറഞ്ഞു. നിർബന്ധപൂർവം ക്ലാസ് മുറിയിൽ കയറിയ യുവാവ് പ്രധാനാധ്യാപികയെ അടിച്ചു വീഴ്ത്തിയെന്ന് പരാതിയിൽ പറയുന്നു.

സംഭവം അറിഞ്ഞെത്തിയ അധ്യാപികയുടെ ഭർത്താവിനെയും ഇയാൾ മർദ്ദിച്ചതായി ആക്ഷേപമുണ്ട്. സ്‌കൂളിലെ പൂർവ വിദ്യാർത്ഥി കൂടിയായ ഇയാൾ എന്തു കാരണത്താലാണ് അധ്യാപികയെ മർദ്ദിച്ചതെന്ന് അന്വേഷിക്കുകയാണെന്ന് മലയാലപ്പുഴ പോലീസ് അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലോക കേരളസഭ അഞ്ചാം സമ്മേളനം 29 മുതൽ 31 വരെ

തിരുവനന്തപുരം : ലോക കേരളസഭ അഞ്ചാം സമ്മേളനം 29 മുതൽ 31 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 29ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പൊതുയോഗവും...

വി സിയെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണ്: കോടതി നേരിട്ട് വി സിയെ തീരുമാനിക്കുന്നത് ശരിയല്ല- ഗവർണർ

തിരുവനന്തപുരം: വൈസ് ചാന്‍സലര്‍മാരുടെ നിയമനത്തിൽ സുപ്രീം കോടതി നടപടികളെ വിമർശിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. വി സിയെ നിയമിക്കാനുള്ള അധികാരം ചാൻസലർക്കാണ്. കോടതി നേരിട്ട് വി സിയെ തീരുമാനിക്കുന്നത് ശരിയായ നടപടിയല്ലെന്ന് ഗവർണർ...
- Advertisment -

Most Popular

- Advertisement -