തിരുവല്ല: ശ്രീവല്ലഭ ക്ഷേത്രത്തിലെ ക്ഷേത്രക്കുളം കേരള സർക്കാർ ജലസേചന വകുപ്പിന്റെ ശുചീകരണ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവല്ല മൈനർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. തിരുവല്ല എം.എൽ.എ അഡ്വ.വർഗീസ് മാമ്മന്റെ നേതൃത്വത്തിലായിരുന്നു സന്ദർശനം.
ശ്രീവല്ലഭ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് എം.എം. മോഹനൻ നായർ, വൈസ് പ്രസിഡന്റ് ബാബു, ഭരണസമിതി സെക്രട്ടറി സനൽ, ഭരണസമിതി അംഗങ്ങൾ, മുൻ നഗരസഭാ ചെയർമാനും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ ആർ. ജയകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീജിത്ത് മുത്തൂർ, കെ.പി. രഘുകുമാർ എന്നിവരും എം എൽ എയ്ക്ക് ഒപ്പം ഉണ്ടായിരുന്നു





