Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsപീഢന കേസിൽ...

പീഢന കേസിൽ സിദ്ദിഖിനെ ചോദ്യം ചെയ്​ത് വിട്ടയച്ചു

തിരുവനന്തപുരം: ലൈംഗിക പീഢന കേസിൽ നടൻ സിദ്ദിഖിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്​ത് വിട്ടയച്ചു. തിരുവന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ വച്ചാണ് രണ്ടര മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ നടന്നത് .മകൻ ഷഹീൻ സിദ്ദിഖിനും നടൻ ബിജു പപ്പനുമൊപ്പമാണ് സിദ്ദിഖ് ചോദ്യം ചെയ്യലിനെത്തിയത്.

സുപ്രീംകോടതിയുടെ ഇടക്കാല ജാമ്യത്തിന് ശേഷം സിദ്ദിഖിനെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ കഴിഞ്ഞ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു.പോലീസ് ആവശ്യപ്പെട്ട രേഖകളുമായി ഇന്ന് ഹാജരാകണമെന്ന് നോട്ടീസ് നൽകി സിദ്ദിഖിനെ വിട്ടയിച്ചിരുന്നു.എന്നാൽ ആവശ്യപ്പെട്ട രേഖകൾ സിദ്ദിഖ് ഹാജരാക്കിയില്ലെന്നും അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും അന്വേഷണ സംഘം പറയുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തകഴി റെയില്‍വെ ഗേറ്റ് നാളെ അടച്ചിടും

ആലപ്പുഴ: അമ്പലപ്പുഴ-ഹരിപ്പാട് റെയില്‍വെ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 101 (തകഴി ഗേറ്റ്) സെപ്റ്റംബര്‍ രണ്ട് രാത്രി എട്ടു മുതല്‍ മൂന്നിന് രാവിലെ ആറ് വരെ അറ്റകുറ്റ പണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍...

ശിവകാശിയിൽ പടക്കശാലയിൽ വൻ സ്ഫോടനം:8 മരണം

ചെന്നൈ :ശിവകാശിയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. പത്തിലേറെപ്പേർക്കു ഗുരുതരമായി പരുക്കേറ്റു.വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം.അഞ്ച് സ്ത്രീകളും മൂന്നു പുരുഷൻമാരുമാണ് മരിച്ചത്.മരിച്ചവർ പടക്കനിർമാണ ശാലയിലെ തൊഴിലാളികളാണ്.പോലീസും അഗ്നിരക്ഷാ സേനയും...
- Advertisment -

Most Popular

- Advertisement -