Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsപ്രതിസന്ധികളെ അതിജീവിക്കുവാനും...

പ്രതിസന്ധികളെ അതിജീവിക്കുവാനും പ്രതിരോധിക്കാനും വനിതകൾക്ക് കഴിയണം : അഡ്വ. എലിസബേത്ത് മാമ്മൻ മത്തായി 

തിരുവല്ല : പ്രതിസന്ധികളെ അതിജീവിക്കുവാനും അതിനെ ഫലപ്രദമായ രീതിയിൽ പ്രതിരോധിക്കുവാനും വനിതകൾക്ക് കഴിയണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ അംഗം അഡ്വ എലിസബത്ത് മാമ്മൻ മത്തായി എക്സ് എം.എൽ.എ അഭിപ്രായപ്പെട്ടു. വൈ.എം.സി.എ സമബ് – റീജൺ ടി.എം.എം നഴ്സിംഗ് കോളേജിൽ സംഘടിപ്പിച്ച വനിതാദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

സ്ത്രീകൾക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ നിയമത്തിനു മുൻപാകെ എത്തിക്കുവാൻ സ്ത്രീകൾ തന്നെ ധൈര്യസമേതം മുന്നോട്ടു വരണമെന്നും പറഞ്ഞു. സബ് – റീജൺ ചെയർമാൻ ജോജി പി. തോമസ് അധ്യക്ഷത വഹിച്ചു.

ഓർത്തഡോക്സ് വൈദിക സെമിനാരി മുൻ പ്രിൻസിപ്പാൾ ഫാ. ഡോ. റെജി മാത്യു മുഖ്യപ്രഭാഷണം നടത്തി. ജോർജ് കോശി മൈലപ്ര, പർവ്വഹ ആരോഹക അഡ്വ. സീനാ സാറാ മജ്നു , എന്നിവർ സന്ദേശങ്ങൾ നൽകി.

വൈ.എം.സി.എ  സബ് റീജൺ ജനറൽ കൺവീനർ സുനിൽ മറ്റത്ത്, മുൻ ചെയർമാൻമാരായ ജോ ഇലഞ്ഞിമൂട്ടിൽ, അഡ്വ. എം.ബി നൈനാൻ, കെ.സി മാത്യു, കവിയൂർ പ്രസിഡന്റ് ജേക്കബ് മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോൺ, പ്രിൻസിപ്പാൾ പ്രെഫ. ഡോ. ബ്ലസ്സി പീറ്റർ, സബ് – റീജൺ വൈസ് ചെയർമാൻ അഡ്വ. നിതിൻ വർക്കി ഏബ്രഹാം,  ഭാരവാഹികളായ സി.ജി ഫിലിപ്പ്, കുര്യൻ ചെറിയാൻ, എലിസബേത്ത് കെ. ജോർജ് എന്നിവർ പ്രസംഗിച്ചു.

വിദ്യാഭ്യാസരംഗത്തെ മികച്ച സംഭാവനയ്ക്ക് പ്രൊഫ. ഡോ.  ബ്ലെസ്സി പീറ്റർ, ജില്ലയിലെ മികച്ച വില്ലേജ് ഓഫീസർമാരായി തെരഞ്ഞെടുക്കപ്പെട്ട ദിവ്യ കോശി, എൻ. മിനികുമാരി, ടി.ജി മായ എന്നിവരെ യോഗത്തിൽ ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം : തീർത്ഥാടന യാത്രയ്ക്ക് സജ്ജമായി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടകർക്കായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. എല്ലാ ജില്ലകളിൽ നിന്നും യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. ശബരിമല തീർത്ഥാടന യാത്രയിൽ...

ഓണാഘോഷപരിപാടി -ചിങ്ങനിലാവ് 2025  തിരിതെളിഞ്ഞു

കോട്ടയം: ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും കോട്ടയം നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷപരിപാടി -ചിങ്ങനിലാവ് 2025ന് തിരിതെളിഞ്ഞു. തിരുനക്കര മൈതാനത്ത്  ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ടു...
- Advertisment -

Most Popular

- Advertisement -