Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsവിനീത വധക്കേസിൽ...

വിനീത വധക്കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം : അമ്പലമുക്കിലെ അലങ്കാരച്ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരി വിനീത(38) കൊല്ലപ്പെട്ട കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം സെഷന്‍സ് കോടതിയുടേതാണ് വിധി.കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗര്‍ സ്വദേശിയാണ് പ്രതി .ഇയാൾ പേരൂർക്കട സർക്കാർ ആശുപത്രിക്ക് സമീപമുള്ള ചായക്കടയിൽ ജോലിചെയ്തു വരികയായിരുന്നു.

2022 ഫെബ്രുവരി ആറിനാണ് ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തിയത്.വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപ്പവന്‍റെ മാല സ്വന്തമാക്കാനായാണ് കൊലപാതകം .സ്വർണമാലയുമായി രക്ഷപ്പെട്ട പ്രതിയെ ഫെബ്രുവരി 11 ന് തിരുനൽവേലിയിൽ വച്ചാണ് പോലീസ് പിടികൂടിയത്.

തമിഴ്നാട്ടിൽ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രാജേന്ദ്രൻ കേരളത്തിലെത്തിയത് . ദൃക്സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ ഫോറൻസിക് തെളിവുകളും സാഹചര്യ തെളിവുകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തെരഞ്ഞെടുപ്പ് : സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് 

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും.യോഗത്തിൽ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട തിരിച്ചടി വിലയിരുത്തും.പരാജയകാരണം വിശദമായി പരിശോധിച്ച് തിരുത്തേണ്ട കാര്യങ്ങൾ...

ബാബുരാജിനും ശ്രീകുമാർ മേനോനുമെതിരെ പരാതി നൽകി മുൻ ജൂനിയർ ആർട്ടിസ്റ്റ്

കൊച്ചി : നടൻ ബാബുരാജിനും സംവിധായകൻ വി.എ.ശ്രീകുമാർ മേനോനും എതിരെ പീഡനം ആരോപിച്ച് മുൻ ജൂനിയർ ആർട്ടിസ്റ്റ് ഇ മെയിൽ വഴി പൊലീസിന് പരാതി നൽകി.പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്. നിലവിൽ...
- Advertisment -

Most Popular

- Advertisement -