Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsനിരവധി ക്രിമിനൽ...

നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പ നിയമപ്രകാരം  നാടുകടത്തി

തിരുവല്ല : നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം ആറുമാസത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കി. തിരുവല്ല ഇരവിപേരൂർ കോഴിമല കുരിശുകവലയ്ക്ക്  സമീപം തൈപ്പറമ്പിൽ വീട്ടിൽ അഞ്ചുക്കിളി എന്ന് വിളിക്കുന്ന ശ്രീനിവാസ് (44) ആണ് കാപ്പ നടപടിക്ക് വിധേയനായത്.

ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ കഴിഞ്ഞ നവംബർ 12 ലെ റിപ്പോർട്ട്‌ പ്രകാരം തിരുവനന്തപുരം റേഞ്ച് ഡി ഐ ജി   എസ് അജിതാ ബേഗത്തിന്റെതാണ് ഉത്തരവ്. തിരുവല്ല പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിക്കുകയും, കോടതിയിൽ വിചാരണയിലിരിക്കുന്നതുമായ 6 കേസുകളുടെ അടിസ്ഥാനത്തിൽ സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് നടപടി.

പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സം നിൽക്കുന്ന വിധം ദേഹോപദ്രവം ഏൽപ്പിക്കൽ,  മോഷണം, അന്യായ തടസ്സം ചെയ്യൽ, സ്ത്രീകളോട് മോശമായി പെരുമാറൽ, സ്ത്രീകൾക്ക് നേരെ കയ്യേറ്റം, ഭവന കൈയേറ്റം, കുറ്റകരമായ നരഹത്യാശ്രമം, സർക്കാർ സ്ഥാപനത്തിൽ മോഷണം തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങൾ പ്രതി ചെയ്തുവരികയാണ്.

കാപ്പാ നിയമപ്രകാരമുള്ള നടപടിക്ക് പരിഗണിച്ച 6  കേസുകൾ കൂടാതെ, തിരുവല്ല പോലീസ് എടുത്ത 4 കേസുകളിലും, ചെങ്ങന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത ഒരു കേസിലും ഇയാൾ  പ്രതിയായിട്ടുണ്ട്. 2014 മുതൽ അടിക്കടി സമാധാനലംഘനം നടത്തിവന്ന പ്രതിക്കെതിരെ നല്ലനടപ്പ് ജാമ്യം സംബന്ധിച്ച് തിരുവല്ല എസ് ഡി എം കോടതിക്ക്, തിരുവല്ല പോലീസ് നൽകിയ റിപ്പോർട്ട്‌ കോടതിയുടെ പരിഗണനയിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

2000 ചതുരശ്ര കിലോമീറ്റര്‍ ചൈന പിടിച്ചെടുത്തതായി എങ്ങനെയറിയാം : രാഹുൽ ഗാന്ധിയെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : 2022 ലേ ഭാരത് ജോഡോ യാത്രയ്ക്കിടെ 2000 കിലോ മീറ്ററോളം ഇന്ത്യൻ ഭൂമി ചൈന കയ്യേറിയെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഇന്ത്യൻ...

ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം : പ്രത്യേക ക്യൂവിന്റെ പ്രായപരിധി ഉയർത്തിയതിൽ പ്രതിഷേധം

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന സീനിയര്‍ സിറ്റിസണ്‍ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രത്യേക ക്യൂവിന്റെ പ്രായപരിധി അറുപതില്‍ നിന്ന് എഴുപതാക്കിയതില്‍ സീനിയര്‍ സിറ്റിസണ്‍ സംഘ് (ബിഎംഎസ്) സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധിച്ചു. ഭരണഘടന നല്‍കുന്ന അവകാശ പ്രകാരമാണ്...
- Advertisment -

Most Popular

- Advertisement -