Wednesday, October 21, 2026
No menu items!

subscribe-youtube-channel

HomeNewsമഴ തുടരും...

മഴ തുടരും : ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

തായ്ലന്‍ഡ് കടലിടുക്കിനു മുകളിലായി രൂപപ്പെട്ട ചക്രവാത ചുഴി രാവിലെയോടെ വടക്കന്‍ ആന്‍ഡമാന്‍ കടലിലേക്ക് പ്രവേശിക്കാന്‍ സാധ്യത. തുടര്‍ന്ന് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങും. ഇതിന്റെ സ്വാധീനഫലമായി വെള്ളിയാഴ്ചയോടെ തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന മധ്യ-കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത.

തുടര്‍ന്ന് ഇത് വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങി കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യത. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജില്ലയുടെ ആഘോഷമാക്കി മാറ്റും: മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: കലവൂര്‍ ഗവ എച്ച് എസ് എസില്‍ ജൂണ്‍ രണ്ടിന് നടക്കുന്ന സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ജില്ലയുടെ ആഘോഷമാക്കി മാറ്റുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പ്രവേശനോത്സവത്തിൻ്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലാ...

പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് സിപിഐ എം പ്രതിഷേധ പ്രകടനവും യോഗവും

ചെങ്ങന്നൂർ: കേന്ദ്ര സർക്കാരിൻ്റെ പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് സിപിഐ എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ് വെസ്റ്റ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ബഥേൽ ജംഗ്ഷനിൽ നടന്ന പ്രതിഷേധ യോഗം സിപിഐ...
- Advertisment -

Most Popular

- Advertisement -