Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsസൂർദാസ് ജയന്തി...

സൂർദാസ് ജയന്തി നാളെ

തിരുവല്ല : സക്ഷമ തിരുവല്ല താലൂക്കിന്റെ ആഭിമുഖ്യത്തിൽ സൂർദാസ് ജയന്തി നാളെ (11) ആഘോഷിക്കും.തിരുവല്ല അമ്പിളി ജംഗ്ഷനിലുള്ള നഗരസഭ പാർക്കിൽ (മേളം പാർക്ക് ) വൈകിട്ട് 3 ന് നഗരസഭ ചെയർപേഴ്സൺ അനു ജോർജ് ഉദ്ഘാടനം ചെയ്യും. കെ പി അനിഴകുമാർ അധ്യക്ഷത വഹിക്കും. സക്ഷമ സംസ്ഥാന സെക്രട്ടറി ഒ ആർ ഹരിദാസ് മുഖ്യ പ്രഭാഷണം നടത്തും. പി കെ ഗോപിദാസ് സ്വാഗതവും, ആർ വി അശോക് കുമാർ ക്യതജ്ഞതയും അ അറിയിക്കും.

ഭിന്നശേഷി സമൂഹത്തെ, എല്ലാവർക്കുമൊപ്പം രാഷ്ട്രനിർമ്മാണ പ്രവർത്തനത്തിന്റെ ഭാഗമാകുവാൻ വിദ്യാഭ്യാസം, ആരോഗ്യം, സ്വാശ്രയത്വം എന്നിവ പരിഗണിച്ച് സാമൂഹിക മേഖലകളിൽ എത്തിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തിക്കുന്ന ദേശീയ പ്രസ്ഥാനമാണ് സക്ഷമ.

ജന്മനാ കാഴ്ചയില്ലാത്ത സൂർദാസിനെയാണ് സക്ഷമ അതിന്റെ ആചാര്യനായി തെരഞ്ഞെടുത്തിട്ടുള്ളത്. കർമ്മശേഷിയിലൂടെ ജീവിത പ്രയാസങ്ങളെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്ത മഹാനായ സൂർദാസിന്റെ ജീവിതയാത്രയും സന്ദേശവും സമാജത്തിന് പ്രേരണാദായകമാകുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആരോഗ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന കേസ് ; കഴുത്തിന് പരിക്കേറ്റത് ഉന്തിലും തള്ളിലുമെന്ന് വീണ ജോർജിന്‍റെ മൊഴി

തിരുവനന്തപുരം  : കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രിയുടെ കഴുത്തിന് പരിക്കേറ്റ സംഭവത്തിൽ ഉന്തിലും തള്ളിലും പെട്ടാണ് പരുക്കേറ്റതെന്ന് മന്ത്രി വീണാ ജോർജിന്റെ മൊഴി.ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേല്‍പ്പിച്ചെന്ന ഗണ്‍മാന്‍റെ പരാതിയിലാണ് കെഎസ്‍യുക്കാരായ...

നെഹ്‌റു ട്രോഫി വള്ളംകളി കാണാൻ അവസരമൊരുക്കി കെഎസ്സ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ

തിരുവനന്തപുരം : നെഹ്‌റു ട്രോഫി വളളംകളി കാണുവാൻ കെ.എസ്സ്.ആർ.ടി.സി ബഡ്ജറ്റ് ടൂറിസം സെൽ വിവിധ ജില്ലകളിൽ നിന്നുള്ള വള്ളംകളി പ്രേമികൾക്ക് അവസരമൊരുക്കും. വളളംകളിയുടെ ടിക്കറ്റ് സഹിതമാണ് കെ.എസ്.ആർ.ടി.സിയിൽ യാത്ര ക്രമീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളിൽ...
- Advertisment -

Most Popular

- Advertisement -