Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയത്ത് വൻ...

കോട്ടയത്ത് വൻ കവർച്ച ; വയോധികയും മകളും താമസിക്കുന്ന വീട്ടിൽനിന്ന് 50 പവനും പണവും നഷ്ടമായി

കോട്ടയം : കോട്ടയം കഞ്ഞിക്കുഴിയിൽ വയോധികയും മകളും താമസിക്കുന്ന വില്ലയിൽ വൻ കവർച്ച.50 പവനും പണവുമാണ് കവർന്നത്. അമ്പുങ്കയത്ത് വീട്ടിൽ അന്നമ്മ തോമസ്, മകൾ സ്നേഹ ഫിലിപ്പ് എന്നിവർ ഇന്നലെ രാത്രിയിൽ ആശുപത്രിയിൽ പോയിരുന്ന സമയത്താണ് കവർച്ച നടന്നത്. പുലർച്ചെ ആറുമണിയോടെ ഇവർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വാതിൽ പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് മുറിയിലെ സ്റ്റീൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്. പൊലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കാൻ ആഹ്വാനം ചെയ്ത് മാർപാപ്പ

ന്യൂഡൽഹി: വത്തിക്കാൻ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ലിയോ പതിനാലാമൻ മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത്തിനു ശേഷമുള്ള ആദ്യ ക്രിസ്മസ് ആയിരുന്നു. ചടങ്ങുകൾ ആരംഭിച്ചത് ഉണ്ണിയേശുവിന്റെ ജനനപ്രഖ്യാപനത്തോടെയാണ്....

പുതമൺ താൽക്കാലിക പാലത്തിന്റെ ബലപരിശോധന ഇന്ന്

റാന്നി : പുതമൺ താൽക്കാലിക പാലത്തിന്റെ ബലപരിശോധന ഇന്ന് നടക്കും. മരാമത്ത് പാലം വിഭാഗത്തിന്റെ ചുമതലയിലാണ് പരിശോധന നടക്കുന്നത്. ഇതിന് ശേഷമേ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളുവെന്ന് അധികൃതർ അറിയിച്ചു കഴിഞ്ഞ...
- Advertisment -

Most Popular

- Advertisement -