Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsകിഫ്ബി രജത...

കിഫ്ബി രജത ജൂബിലി ആഘോഷം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) രജത ജൂബിലി ആഘോഷം ഇന്ന് വൈകിട്ട് 6 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബി സ്മരണികയും മലയാളം മാസികയും ബോട്ട് സോഫ്റ്റ് വെയറും മുഖ്യമന്ത്രി പ്രകാശനം ചെയ്യും. ‘കിഫ്ബിവേഴ്സ്: മെറ്റവേഴ്സിൽ കിഫ്ബി’ പ്രദർശനോദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. മികച്ച പ്രവർത്തനം കാഴ്ചവച്ച പദ്ധതി നിർവഹണ ഏജൻസികൾ, കരാറുകാർ, മത്സര വിജയികൾ തുടങ്ങിയവർക്കുള്ള പുരസ്‌കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്യും.

ധനകാര്യ മന്ത്രി കെ. എൻ. ബാലഗോപാൽ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ വിവിധ മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എം.പിമാർ, എം.എൽ.എമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും ഉദ്ഘാടനത്തെ തുടർന്ന് 7.30 മുതൽ റിമി ടോമി നയിക്കുന്ന സംഗീത നിശ അരങ്ങേറും.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതിയെ സർക്കാർ ചുമതലപ്പെടുത്തി

തിരുവനന്തപുരം:  ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കുന്നു. ദൽഹി മെട്രോ കോർപ്പറേഷൻ എന്ന ഡിഎംആർസി തയാറാക്കിയ റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതിയെ സർക്കാർ ചുമതലപ്പെടുത്തി. ഇതു സംബന്ധിച്ച വിജ്ഞാപനം ഇറങ്ങി. ജി.ഒ (ആർടി)നമ്പർ...

പെരിങ്ങര പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം ഇന്ന്

തിരുവല്ല: പെരിങ്ങര പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം ഞായറാഴ്ച്ച ചാത്തങ്കരി ശ്രീദുർഗ്ഗാ നഗറിൽ നടക്കും. ഉച്ചയ്ക്ക് 2-ന് നാരായണ പാരായണീയം തുടർന്ന് മെഗാ തിരുവാതിര, കുട്ടികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറും. വൈകിട്ട് മൂന്നിന് ചാത്തങ്കരി...
- Advertisment -

Most Popular

- Advertisement -