Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsഅവലോകന യോഗം...

അവലോകന യോഗം ചേർന്നു

തിരുവല്ല : പരിശുദ്ധ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയുടെ സാന്നിധ്യത്തിൽ തിരുവല്ല എം.എൽ.എ അഡ്വ. വർഗീസ് മാമ്മന്റെ നേതൃത്വത്തിൽ പരുമല സെമിനാരിയിൽ അവലോകന യോഗം ചേർന്നു.

ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ, ജില്ലാ പോലീസ് മേധാവി ആനന്ദ് IPS, ആർ.ഡി.ഒ. പാർവതി മേനോൻ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഒക്ടോബർ 26-ന് കൊടിയേറുന്ന പെരുന്നാളിനോടനുബന്ധിച്ച് എത്തിച്ചേരുന്ന വിശ്വാസികൾക്ക് സുരക്ഷിതവും സുഗമവുമായ തീർത്ഥാടന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനും ഗതാഗതം, സുരക്ഷ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ കാര്യക്ഷമമായി ഒരുക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ യോഗം വിലയിരുത്തി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച്‌ 2 യുവാക്കൾ മരിച്ചു

ആലപ്പുഴ : ചേർത്തലയിൽ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച്‌ സ്‌കൂട്ടർ യാത്രികരായ 2 യുവാക്കൾ മരിച്ചു. കഞ്ഞിക്കുഴി പനമ്പടച്ചിറ അനന്തകൃഷ്ണന്റെ മകൻ ശിവകുമാർ (28) ,ബന്ധുവായ മുരുകേശൻ (43) എന്നിവരാണ് മരിച്ചത്. ഇന്ന്...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് : അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മലയോര ജില്ലകളിലാണ് കനത്ത മഴയ്ക്കുള്ള മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ അഞ്ച് ജില്ലകളിൽ...
- Advertisment -

Most Popular

- Advertisement -