Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiഗ്യാസ് സിലിണ്ടറുകളുടെ...

ഗ്യാസ് സിലിണ്ടറുകളുടെ വിതരണം സു​ഗമമാക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടൽ

കൊച്ചി : വാണിജ്യാവശ്യങ്ങൾക്കുള്ള ​ഗ്യാസ് സിലിണ്ടറുകളുടെ വിതരണം സുഗമമാക്കാൻ ജില്ലാ ഭരണകൂടത്തിൻ്റെ ഇടപെടൽ. വിതരണത്തിലെ മുൻ​ഗണനാ ക്രമം നിശ്ചയിക്കുന്നതിന് ജില്ലാ കലക്ടർ ജി പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപപ്പെടുത്തു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്യോ​ഗസ്ഥരുടെയും ഇന്ധനകമ്പനി പ്രതിനിധികളുടെയും യോ​ഗത്തിലാണ് തീരുമാനം. സിലിണ്ടർ വിതരണം നിരീക്ഷിക്കുന്നതിന് ‘കേരള എൽപിജി സപ്ലൈ ട്രാക്കർ’ എന്ന പേരിൽ ഓൺലൈൻ പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്.

ഈ പോർട്ടലിലൂടെ ഇന്ധനകമ്പനികൾക്കും വിതരണക്കാർക്കും ഉപഭോക്താക്കൾക്കും വിവരങ്ങൾ അറിയാൻ കഴിയും. ആവശ്യകത കണക്കിലെടുത്ത് വാണിജ്യ സിലിണ്ടറുകളുടെ ഉത്പാദനം വർധിപ്പിക്കാനും കലക്ടർ നിർദേശം നൽകിയിട്ടുണ്ട്. പാചകവാതക വിതരണത്തിലെ ക്രമക്കേട് തടയാൻ കർശന നടപടികളാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

എറണാകുളം ജില്ലയിലെ ഏഴ് താലുക്കുകളിലായി ഒൻപതു പ്രത്യേക സ്ക്വാഡുകളെ പരിശോധനയ്ക്കായി നിയോ​ഗിച്ചിട്ടുണ്ട്. ആശുപത്രികൾ, സ്കൂളുകൾ, സാമൂഹികനീതി വകുപ്പിന് കീഴിലുള്ള ക്ഷേമ സ്ഥാപനങ്ങൾ എന്നിവർക്ക് സിലിണ്ടർ വിതരണത്തിൽ മുൻ​ഗണന നൽകും. ലൈസൻസില്ലാതെ 100 കിലോ​ഗ്രാമിലധികം പാചകവാതകം സൂക്ഷിക്കുന്നത് കുറ്റകരമാണ്. ഗാർഹിക സിലിണ്ടർ വാണിജ്യാവശ്യങ്ങൾക്ക് ഉപയോ​ഗിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിൻറെ ആദ്യ ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. ജനപ്രിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. 2047ലേക്കുള്ള റോഡ് മാപ്പാകും ബജറ്റ് എന്ന്‌...

ബ്രസീൽ ടീം ഇന്ത്യയിലെത്തും

ന്യൂഡൽഹി : മുൻ ലോകചാമ്പ്യന്മാരായ ബ്രസീല്‍ ഫുട്‌ബോള്‍ ടീം ഇന്ത്യക്കെതിരെ കൊല്‍ക്കത്തയില്‍ കളിക്കും. ഒക്ടോബര്‍ 3-ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ വെച്ചാകും ഇന്ത്യ-ബ്രസീല്‍ മത്സരം. 2026-ലെ തങ്ങളുടെ അവസാന ഫിഫ വിന്‍ഡോയുടെ ഭാഗമായി...
- Advertisment -

Most Popular

- Advertisement -