Wednesday, July 15, 2026
No menu items!

subscribe-youtube-channel

HomeNewsഡോ. തോമസ്...

ഡോ. തോമസ് ഐസക്കിൻ്റെ രണ്ടാം ഘട്ട  പര്യടനം

തിരുവല്ല: എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിൻ്റെ രണ്ടാം ഘട്ട  പര്യടനം തുടങ്ങി. വെള്ളിയാഴ്ച രാവിലെ 8ന് പരുമലയിൽ നിന്നാണ് തിരുവല്ലയിലെ രണ്ടാം ഘട്ട സ്വീകരണ പര്യടനം ആരംഭിച്ചത്. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ തുടങ്ങിയ സ്വീകരണത്തിൻ്റെ അവസാനം വരെ ജന പങ്കാളിത്തം തുടർന്നു.

പാലച്ചുവട് ജംഗ്‌ഷനിൽ സിപിഐ എം കേന്ദ്ര കമ്മറ്റി അംഗം സി എസ് സുജാത പര്യടനം ഉദ്ഘാടനം ചെയ്തു. അലക്സ് കണ്ണമല അധ്യക്ഷനായി. മാത്യു ടി തോമസ് എംഎൽഎ, അഡ്വ.ആർ സനൽകുമാർ, അഡ്വ. ഫ്രാൻസിസ് വി ആൻ്റണി, ചെറിയാൻ പോളച്ചിറയ്ക്കൽ, കെ ജി രതീഷ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മായാ അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിജി നൈനാൻ, സജി ചാക്കോ, സജി അലക്സ്, ബെന്നി പാറയിൽ എന്നിവർ സംസാരിച്ചു.

കടപ്ര, നിരണം, പെരിങ്ങര, നെടുംമ്പ്രം, കുറ്റൂർ, തിരുവല്ല മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ 39 കേന്ദ്രങ്ങളിലാണ് വെള്ളിയാഴ്ച സ്വീകരണം ലഭിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ക്ഷേത്രങ്ങൾ നേരിടുന്ന വെല്ലുവിളികൾ നേരിടാൻ കഴിയണം : കേരള ക്ഷേത്ര സംരക്ഷണ സമിതി

പത്തനംതിട്ട : ക്ഷേത്രങ്ങളും സമൂഹവും നേരിടുന്ന വെല്ലുവിളികൾ നേരിടാൻ കഴിയണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി കെ എസ് നാരായണൻ പ്രസ്താവിച്ചു. കേരള ക്ഷേത്രസംരക്ഷണ സമിതി പത്തനംതിട്ട ജില്ല...

ഹരിവരാസനം പുരസ്‌കാരം തിരുവിഴ ജയശങ്കറിന് സമ്മാനിച്ചു

ശബരിമല : ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്‌കാരം നാഗസ്വര വിദ്വാന്‍ തിരുവിഴ ജയശങ്കറിന് ശബരിമല സന്നിധാനം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ സമ്മാനിച്ചു. അര്‍ഹമായ കരങ്ങളിലാണ്...
- Advertisment -

Most Popular

- Advertisement -