Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsപി വി...

പി വി അന്‍വറും സി കെ ജാനുവും യുഡിഎഫില്‍

തിരുവനന്തപുരം: മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി വി അന്‍വറും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനുവും യുഡിഎഫില്‍. ഇരുവരെയും അസോസിയേറ്റ് അംഗങ്ങളാക്കാന്‍ യുഡിഎഫ് യോഗത്തില്‍ ധാരണയായി. വിഷ്ണുപുരം ചന്ദ്രശേഖന്റെ വിഎസ്ഡിപിയും യുഡിഎഫിന്റെ ഭാഗമാകും.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ നേരത്തെ ഒരുങ്ങാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. ഇതിന് മുന്നോടിയായി മുന്നണി വിപുലീകരിച്ച് കൂടുതല്‍ ശക്തമായി പ്രചാരണരംഗത്തേയ്ക്ക് കടക്കുന്നതിന്റെ ഭാഗമായാണ് ഇരുവരെയും യുഡിഎഫില്‍ എടുക്കാന്‍ തീരുമാനിച്ചത്.

യുഡിഎഫ് പ്രവേശനം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എം നിലപാട് പറയട്ടെയെന്നും യോഗം വ്യക്തമാക്കി. അങ്ങോട്ട് പോയി ചര്‍ച്ചയില്ലെന്നാണ് തീരുമാനം. സീറ്റ് വിഭജനം ജനുവരിയില്‍ പൂര്‍ത്തിയാക്കി നേരത്തെ തെരഞ്ഞെടുപ്പ് പ്രചാരണരംഗത്തേയ്ക്ക് കടക്കാനാണ് യോഗത്തില്‍ ധാരണയായിരിക്കുന്നത്.

ഓഗസ്റ്റിലാണ് സി കെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി എന്‍ഡിഎ വിട്ടത്. സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിച്ച പി വി അന്‍വര്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് മെമ്പറാക്കി യുഡിഎഫ് പാളയത്തിലെത്തിക്കാനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്നുമുതല്‍ ഗതാഗത നിയന്ത്രണം

പത്തനംതിട്ട : മടത്തുംചാല്‍-മുക്കൂട്ടുതറ റോഡിലെ വെച്ചൂച്ചിറ-മന്ദമരുതി സ്‌ട്രെച്ചില്‍ കലുങ്കുനിര്‍മാണം ആരംഭിച്ചതിനാല്‍ ഇന്നുമുതല്‍ (മാര്‍ച്ച് 12) രണ്ടുമാസത്തേക്ക് ഗതാഗതം ഭാഗികമായി നിയന്ത്രിക്കുമെന്ന് കെആര്‍എഫ്ബി തിരുവല്ല അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മൂലം ജലോത്സവം : സ്പീഡ് ബോട്ടുകൾക്ക് നിയന്ത്രണം

ആലപ്പുഴ: ചമ്പക്കുളത്ത് പമ്പയാറ്റിൽ നാളെ നടക്കുന്ന മൂലം ജലോത്സവത്തിൻ്റെ ഭാഗമായി   മാപ്പിളശ്ശേരി കടവുമുതൽ തെക്കോട്ട് ഫിനിഷിങ് പോയിന്റ്റ് വരെ സ്പീഡ് ബോട്ടുകളുടെ സർവ്വീസുകൾ താൽക്കാലികമായി നിരോധിച്ചതായി ആലപ്പുഴ പോർട്ട് ഓഫീസർ അറിയിച്ചു. 
- Advertisment -

Most Popular

- Advertisement -