Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsകവിതാ കൊലക്കേസ്...

കവിതാ കൊലക്കേസ് : പ്രതിക്ക് ജീവപര്യന്തവും 5 ലക്ഷം പിഴയും

തിരുവല്ല : തിരുവല്ലയിൽ നടുറോഡിൽ പത്തൊൻപതുകാരിയെ പെട്രോളൊഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ പ്രതിക്ക് പ്രതി കുമ്പനാട് കടപ്ര കരാലില്‍ അജിന്‍ റെജി മാത്യു (24)വിന് ജീവപര്യന്തവും 5 ലക്ഷം പിഴയും ശിക്ഷ .അഡിഷനൽ ജില്ലാ കോടതി –1 ആണ് വിധി പുറപ്പെടുവിച്ചത്.

2019 മാര്‍ച്ച് 12-ന് രാവിലെ 9.10-ന് തിരുവല്ല റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വച്ചാണ് പട്ടാപ്പകൽ കോഴഞ്ചേരി അയിരൂര്‍ പുത്തേഴം കണ്ണങ്കരയത്ത് ചരുവില്‍ കിഴക്കേമുറിയില്‍ കവിത(19)യെ പ്രതി കുത്തിപ്പരുക്കേൽപിച്ച ശേഷം പെട്രോളൊഴിച്ചു തീ കൊളുത്തി കൊന്നത് .പ്രണയാഭ്യർഥന നിരസിച്ചതിനാണ് ആക്രമണം നടത്തിയത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പെൺകുട്ടിയുടെ മരണമൊഴിയും കേസിൽ നിർണായകമായി .തിരുവല്ല സിഐ ആയിരുന്ന പി.ആര്‍. സന്തോഷ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടുറപ്പിക്കാൻ കളരിച്ചുവടുമായി സ്വീപിന്റെ ബോധവൽക്കരണം

കോട്ടയം: വോട്ടുറപ്പിക്കാൻ കളരിപ്പയറ്റും മണ്ണിൽ നിന്നുയർന്ന ചൂണ്ടുവിരലുമായി സ്വീപിന്റെ ബോധവൽക്കരണം. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പ്രചാരണപ്രവർത്തനങ്ങളുടെ ഭാഗമായാണ് കോട്ടയം തിരുനക്കര പ്രൈവസ്റ്റ് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ സ്വീപ്( സിസ്റ്റമാറ്റിക് വോട്ടേഴ്സ്...

കോട്ടയത്ത് അമിതവേഗത്തിലെത്തിയ ബസ് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറി : പരുക്കേറ്റ പെൺകുട്ടി മരിച്ചു

കോട്ടയം : കോട്ടയത്ത് അമിതവേഗത്തിലെത്തിയ ബസ് യാത്രക്കാർക്കിടയിലേക്ക് ഇടിച്ചു കയറി.അപകടത്തിൽ പരിക്കേറ്റ പെൺകുട്ടി മരിച്ചു. നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്ജലിയാണ് (18) മരിച്ചത്. ഇന്നലെ രാത്രി ഏഴിന് കോട്ടയം ചന്തക്കവലയിലാണ് അപകടം. നാഗമ്പടം...
- Advertisment -

Most Popular

- Advertisement -