Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsമൂലൂർ നാടിൻ്റെ...

മൂലൂർ നാടിൻ്റെ വികസനത്തിൽ വിപ്ലവ ഇടപെടലുകൾ തീർത്ത വ്യക്തിത്വം : മന്ത്രി വീണാ ജോർജ്

പത്തനംതിട്ട: നാടിൻ്റെ വികസനത്തിൽ വിപ്ലവ ഇടപെടലുകൾ തീർത്ത വ്യക്തിത്വമാണ്  മൂലൂരെന്ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. സരസകവി മൂലൂർ എസ് പത്മനാഭപണിക്കർ സ്മാരക അവാർഡ് സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

മലയാള സാംസ്‌കാരിക ചരിത്രത്തിൽ പ്രധാന പങ്കു വഹിച്ച സരസകവി മൂലൂർ കാലങ്ങൾക്കിപ്പുറവും പ്രചോദനമാണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് തയ്യാറാക്കിയ മെഴുവേലി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി മൈക്രോ പ്ലാൻ  മാതൃകാപരമായ മുന്നേറ്റമാണ്. മെഴുവേലി ഗ്രാമ പഞ്ചായത്തിലെ  പട്ടികജാതി-പട്ടികവർഗ്ഗ  വിഭാഗങ്ങളുടെ  ഉന്നമനത്തിനായി സമഗ്ര പഠനം നടത്തി തയ്യാറാക്കിയ മൈക്രോപ്ലാൻ  കേരളത്തിലെ  ആദ്യത്തെതാണ്‌.   നവംബർ ഒന്ന്  കേരള പിറവി ദിനത്തിൽ അതിദരിദ്രർ  ഇല്ലാത്ത സംസ്‌ഥാനമായി കേരളം മാറ്റുന്നതിനുള്ള പ്രവർത്തനമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

39 – മത് മൂലൂർ പുരസ്‌കാരം ഷാജി നായരമ്പലത്തിന്റെ ഗുരു ദേവ ഗീത എന്ന കാവ്യ സമാഹാരത്തിനാണ് ലഭിച്ചത്. ഗുരുദേവനെ കുറിച്ചുള്ള 33 കവിതകളും 6 അനുബന്ധ കവിതകളും ഉൾകൊള്ളുന്ന കാവ്യ സമാഹരമാണ് ഗുരു ദേവ ഗീത. 25,001 രൂപയും പ്രശസ്ത്രി ഫലകവും ചടങ്ങിൽ മന്ത്രി വീണാ ജോർജിൽ നിന്ന് ഷാജി നായരമ്പലം ഏറ്റുവാങ്ങി. ചടങ്ങിൽ മൂലൂർ സ്മാരക സമിതി പ്രസിഡന്റ്‌ മുൻ എം എൽഎ കെ സി രാജഗോപാൽ അധ്യക്ഷനായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അസമിൽ 14 കാരിയെ ബലാത്സംഗം ചെയ്ത കേസ് : കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി മുങ്ങി മരിച്ചു

ഗുവാഹത്തി : അസമിൽ 14 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട് ഓടിയതിന് പിന്നാലെ കുളത്തിൽ മുങ്ങി മരിച്ചു. വെള്ളിയാഴ്ച അറസ്റ്റിലായ മുഖ്യപ്രതി തഫാസുൽ ഇസ്ലാമാണ് പൊലീസ്...

സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്‌സ് രോഗം സ്ഥിരീകരിച്ചു

എറണാകുളം : സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്‌സ് രോഗം സ്ഥിരീകരിച്ചു.എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം.ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് .കഴിഞ്ഞ ദിവസമാണ് യുവാവ് വിദേശത്ത് നിന്നും കേരളത്തിലെത്തിയത്.യുവാവിന്റെ ആരോഗ്യസ്ഥിതി നിരീക്ഷിച്ചു വരികയാണെന്ന് ഡോക്ടർമാർ...
- Advertisment -

Most Popular

- Advertisement -