Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsസിൽവർലൈൻ പദ്ധതി...

സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പണം വാങ്ങിയെന്ന ആരോപണം:പ്രതിപക്ഷ നേതാവിനെതിരായ ഹർജി തള്ളി

തിരുവനന്തപുരം:സിൽവർലൈൻ പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ 150 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി.തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്. പി വി അൻവർ എം എൽ എ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിന്റ അടിസ്ഥാനത്തിൽ പൊതു പ്രവർത്തകൻ ഹഫിസ് ആയിരുന്നു ഹർജി നൽകിയത്.ആരോപണത്തിനു തെളിവു സമർപ്പിക്കാൻ ഹർജിക്കാരനു സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.

സിൽവർ ലൈൻ പദ്ധതി അട്ടിമറിക്കാൻ അന്യസംസ്ഥാന കോര്‍പറേറ്റ് ഭീമന്മാരുടെ കയ്യിൽ നിന്നും പ്രതിപക്ഷ നേതാവ് 150 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു നിലമ്പൂര്‍ എംഎൽഎ പി വി അൻവർ നിയമസഭയിൽ ആരോപിച്ചത്.ഈ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കവടിയാർ സ്വദേശിയായ ഹഫീസ് വിജിലൻസ് ഡയറക്ടറെ സമീപിച്ചു. വിജിലൻസ് അന്വേഷണം നടത്താതെ വന്നതോടെയാണ് കോടതിയെ സമീപിച്ചത്.

 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഗതാഗതം നിരോധിച്ചു

ആലപ്പുഴ : പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പ്രോഗ്രാം ഇപ്ലിമെന്റേഷന്‍ യൂണിറ്റിന്റെ കീഴില്‍ വരുന്ന മുതുകുളം ബ്ലോക്കിലെ എടച്ചന്ത-വൃന്ദാവനം റോഡില്‍ അമ്പാടി ജംഗ്ഷന്‍ മുതല്‍ അമ്പിത്തറ ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് കലുങ്ക് പുനര്‍നിര്‍മ്മിക്കേണ്ടതിനാല്‍...

കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് പ്രീമിയം എ സി ബസ്സുകളുടെ ഫ്ലാഗ് ഓഫ്

തിരുവനന്തപുരം: കെ എസ് ആർ ടി സി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് പ്രീമിയം എ സി ബസുകളുടെ ഫ്ലാഗ് ഓഫ്  മുഖ്യമന്ത്രി  പിണറായി വിജയൻ ആനയറ സ്വിഫ്റ്റ് ആസ്ഥാനത്ത് നിർവഹിച്ചു. ഗതാഗത വകുപ്പ്...
- Advertisment -

Most Popular

- Advertisement -