Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryകോഴഞ്ചേരിയിൽ പടക്കക്കടയ്ക്ക്...

കോഴഞ്ചേരിയിൽ പടക്കക്കടയ്ക്ക് തീപിടിച്ച സംഭവം : ഉടമയ്ക്കെതിരെ പോലീസ് കേസെടുത്തു

കോഴഞ്ചേരി : വണ്ടിപ്പേട്ടയ്ക്ക് സമീപം പടക്കക്കട കത്തിനശിച്ച സംഭവത്തിൽ  ഉടമയ്ക്കെതിരെ ആറന്മുള പോലീസ് കേസെടുത്തു. കോഴഞ്ചേരി കേദാരം പടക്കക്കട ഉടമ നന്ദകുമാറിന്റെ സ്ഥാപനത്തിലാണ് ഞായറാഴ്ച്ച 3 ന് തീപിടിച്ചത്. കടയിലെ ജീവനക്കാരൻ  റാന്നി  ഉതിമൂട് മണ്ടപ്പതാലിൽ വീട്ടിൽ വിനോദിന്  (ബിനു 40)  പരിക്കേറ്റിരുന്നു. അപകടത്തേതുടർന്ന് ബിനുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ 10 വർഷമായി  ഇവിടെ ജോലി നോക്കി വരികയാണ് ഇയാൾ. ദോശക്കല്ല് ഗ്രൈൻഡിംഗ് മെഷീൻ ഉപയോഗിച്ച് ഗ്രൈൻഡ് ചെയ്തപ്പോൾ തീപൊരി തെറിച്ചുവീണ് പടക്കക്കടയിൽ സൂക്ഷിചിരുന്ന ഓലപ്പടക്കം പൊട്ടിയും, പേപ്പർ, കമ്പി പൂത്തിരി എന്നിവ കത്തിയുമാണ് അപകടമുണ്ടായത്.വിനോദിന് കാലുകൾക്കും തലയിലും സാരമായ പൊള്ളലേറ്റു.

സ്ഫോടകവസ്തുക്കൾ വിൽക്കുന്നതിനും  സൂക്ഷിച്ചു വയ്ക്കുന്നതിനും നിയമാനുസരണമുള്ള അനുമതിയില്ലാതെയാണ്‌ നിലവിൽ സ്ഥാപനം പ്രവർത്തിച്ചുവന്നതെന്ന് പോലീസിന്റെ അന്വേഷണത്തിൽ വ്യക്തമായി. സ്ഫോടകവസ്തുക്കളുടെ ഇനത്തിൽപ്പെട്ട പടക്കങ്ങൾ സൂക്ഷിച്ചുവച്ച് ജീവന് അപകടം ഉണ്ടാക്കി എന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉടമയ്ക്കെതിരെ കേസെടുക്കുകയായിരുന്നു. ആറന്മുള എസ് ഐ വി വിഷ്ണുവാണ് കേസെടുത്തത്.  സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല അരവണ പ്രസാദത്തിൽ ജൈവ ഏലയ്ക്ക: തീരുമാനമായി

തിരുവനന്തപുരം: ശബരിമല അരവണ പ്രസാദത്തിൽ ജൈവ ഏലയ്ക്ക ഉപയോഗിക്കാൻ ദേവസ്വം ബോർഡും വനം വികസന കോർപ്പറേഷനുമായി തീരുമാനമായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്തും വനം വികസന കോർപ്പറേഷൻ ചെയർ...

കേന്ദ്ര ബജറ്റില്‍ കേരളത്തോട് അവഗണന : പ്രമേയം പാസ്സാക്കി

തിരുവനന്തപുരം : കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം നിയമസഭ അംഗീകരിക്കുകയായിരുന്നു. വര്‍ഷങ്ങളായി കേരളം മുന്നോട്ടുവച്ചിട്ടുള്ള ന്യായയുക്തമായ ആവശ്യങ്ങള്‍ പലതിനും യാതൊരു പരിഗണനയും...
- Advertisment -

Most Popular

- Advertisement -