Saturday, August 15, 2026
No menu items!

subscribe-youtube-channel

Homeഇന്ന് അന്താരാഷ്ട്ര...

ഇന്ന് അന്താരാഷ്ട്ര യോഗാദിനം

ഇന്ന് അന്താരാഷ്ട്ര യോഗാദിനം. ഭാരതം ലോകത്തിനു നൽകിയ മഹത്തായ ജീവിതരീതിയാണ് യോഗ. മാനസികവും വൈകാരികവും ശാരീരികവും ആധ്യാത്മികവുമായ വികാസമാണ് യോഗയിലൂടെ ലക്ഷ്യമിടുന്നത് .2024-ലെ അന്താരാഷ്ട്ര യോഗാ ദിന പ്രമേയം “നമുക്കും സമൂഹത്തിനും വേണ്ടിയുള്ള യോഗ” എന്നതാണ്. യോഗ പരിശീലക്കുന്നതിലൂടെ വ്യക്തികൾക്ക് അവരുടെ വികാരങ്ങളെ നിയന്ത്രിക്കാനും സമ്മർദ്ദം കുറയ്ക്കാനും സ്വയം അവബോധം വളർത്തിയെടുക്കാനുമുള്ള കഴിവുകൾ ലഭിക്കുന്നു

യോഗയെന്ന ഈ ജീവിതചര്യയ്ക്ക് ഇന്നത്തെ രാജ്യാന്തര പ്രശസ്തി നേടിക്കൊടുത്തതിൽ പ്രധാന പങ്കു വഹിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. 2014 സെപ്റ്റംബര്‍ 27ന് ഐക്യരാഷ്ട്ര സംഘടനാ സമ്മേളനത്തില്‍ രാജ്യാന്തര യോഗാ ദിനം എന്ന ആശയം മോദി അവതരിപ്പിച്ചു.പിന്നാലെ ജൂൺ 21 രാജ്യാന്തര യോഗാ ദിനമായി യുഎൻ പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര യോഗ ദിനത്തിൽ പ്രധാനമന്ത്രി ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഡാൽ തടാകക്കരയിലുള്ള ഷേർ ഇ കശ്മീർ രാജ്യാന്തര കോൺഫറൻസ് സെന്ററിൽ രാവിലെ യോഗാഭ്യാസത്തിനു നേതൃത്വം നൽകി. ഏഴായിരത്തോളം പേർ ചടങ്ങിൽ പങ്കെടുത്തു. യോ​ഗയുടെയും ധ്യാനത്തിന്റെയും ശാന്തതയുടെയും മണ്ണായ കശ്മീരിൽ നിന്ന് യോ​ഗദിനം ആചരിക്കാൻ അവസരം ലഭിച്ചത് ഭാ​ഗ്യമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.പത്ത് വർഷം കൊണ്ട് യോ​ഗയ്‌ക്കുണ്ടായ മാറ്റം വളരെ വലുതാണെന്നും യോഗയിൽ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥയ്‌ക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎഫ്ഐ പ്രവർത്തകനെ നെടുമ്പാശേരിയിൽ വച്ച് അറസ്റ്റ് ചെയ്തത് എൻഐഎ

കൊച്ചി : പോപ്പുലർ ഫ്രണ്ട് (പിഎഫ്‌ഐ) പ്രവർത്തകനെ ദേശീയ അന്വേഷണ ഏജൻസി നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് അറസ്റ്റ്‌ ചെയ്തു.മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീൻകുട്ടിയെയാണ് എൻഐഎ പിടികൂടിയത് . ആയുധ പരിശീലന കേസിലെ 70-ാം...

എഎസ്ഐ കെട്ടിടത്തിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട : പോലീസ് ഇൻ്റലിജൻസ് വിഭാഗം എഎസ്ഐ പത്തനംതിട്ട ടൗണിലെ കെട്ടിടത്തിന് മുകളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇൻ്റലിജൻസിൽ അടൂർ സ്റ്റേഷനിലെ എഎസ്ഐ അടൂർ പോത്രാട് സ്വദേശി കെ. സന്തോഷ് (45)...
- Advertisment -

Most Popular

- Advertisement -