Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeSpiritualറീശ് കോർഎപ്പിസ്കോപ്പാ...

റീശ് കോർഎപ്പിസ്കോപ്പാ ഫാ.ഡോ.ജോൺസ് ഏബ്രഹാം കോനാട്ട്  ഇനി “മലങ്കര മൽപ്പാൻ”.

കോട്ടയം:ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ടിന്   ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ “മലങ്കര മൽപ്പാൻ”  സ്ഥാനം നൽകി.

മലങ്കര സഭയുടെ ചരിത്രത്തിൽത്തന്നെ ആദ്യമായി “റീശ് കോർഎപ്പിസ്കോപ്പാ” എന്ന സ്ഥാനം നൽകി വാഴിച്ചതിനോടനുബന്ധിച്ചാണ് മലങ്കര മൽപ്പാൻ സ്ഥാനവും നൽകിയത്. പാമ്പാക്കുടയിലെ പുരാതനമായ കോനാട്ട് കുടുംബത്തിൽ തൻ്റെ പിതാമഹന്മാരുടെ പിൻഗാമിയായിട്ടാണ് അദ്ദേഹം മലങ്കര മൽപ്പാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നത്.

മലങ്കര സഭയുടെ ആരാധനകളും പ്രാർത്ഥനകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ നേതൃത്വം നൽകുകയും, അന്ന് സുറിയാനി ഭാഷ വൈദീക വിദ്യാർത്ഥികളെ അഭ്യസിപ്പിക്കുകയും ചെയ്ത മൽപ്പാന്മാരുടെ നിരകളിൽ വർത്തമാനകാല പ്രതിനിധിയാണ് ഫാ. ഡോ. ജോൺസ്  ഏബ്രഹാം. സുറിയാനി ഭാഷാ പണ്ഡിതനായ അദ്ദേഹം, സുറിയാനി പിതാക്കന്മാരെക്കുറിച്ചും ആരാധനാ – ആചാര അനുഷ്ഠാനങ്ങളെക്കുറിച്ചും ഗവേഷണം നടത്തുകയും നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും രചിക്കുകയും ചെയ്തിട്ടുണ്ട്. 

പാമ്പാക്കുട സെന്റ് ജോണ്‍സ് എഫേസോസ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയിൽ ഇന്നലെ  കുർബാന മദ്ധ്യേയാണ് ശുശ്രൂഷകൾ നടന്നത്. 
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാജേന്ദ്ര വിശ്വനാഥ് ആർലേകർ ഗവർണറായി ചുമതലയേറ്റു

തിരുവനന്തപുരം : കേരള ഗവർണർ ആയി രാജേന്ദ്ര വിശ്വനാഥ് ആർലേകർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി...

20വരെ ശക്തമായ മഴ : ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത്  അടുത്ത നാലുദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ലക്ഷദ്വീപിന്റെ വടക്കന്‍ ഭാഗങ്ങള്‍ക്കും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി തുടരുന്നു.തമിഴ്‌നാടിനും തെക്കന്‍ തീരദേശ ആന്ധ്രാപ്രദേശിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴി...
- Advertisment -

Most Popular

- Advertisement -