Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAranmulaസുഗതോത്സവം : ഏകദിന...

സുഗതോത്സവം : ഏകദിന ദേശീയ പൈതൃക പരിസ്‌ഥിതി ശില്പശാല നടന്നു

ആറന്മുള : കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനംകുറിച്ച് ജന്മനാടായ ആറന്മുളയിൽ നാളെ വരെ നടക്കുന്ന സുഗതോത്സവം പരിപാടിയിൽ ഇന്ന് ഏകദിന ദേശീയ പൈതൃക പരിസ്‌ഥിതി ശില്പശാല നടന്നു. നാളെ വൈകീട്ട് മൂന്നിന് നവതി സമാപന സഭ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും.

എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ് പരിസ്ഥിതി ശിൽപശാല ഉദ്ഘാടനം ചെയ്തു. പമ്പാനദി,പടയണി, ആറന്മുള കണ്ണാടി, പള്ളിയോടം എന്നീ നാലു വിഷയത്തിൽ ആറന്മുളയുടെ പൈതൃക സമ്പത്തുകളെക്കുറിച്ചുള്ള ചർച്ചകളും പഠനക്ലാസുകളും ശില്പശാലയിൽ നടന്നു.

ഐക്യരാഷ്ട്ര സഭയിൽ പൈതൃകകാര്യ ഉപദേശക കൗൺസിലിൽ ഭാരത പ്രതിനിധിയായി പ്രവർത്തിക്കുന്ന ഡോ.ബി . വേണുഗോപാൽ നേത്യത്വം നൽകി. തുടർന്ന് ഗാനസന്ധ്യ, ഓർമ്മപ്പൂക്കളം എന്നിവ ഉണ്ടായിരുന്നു.

നാളെ വൈകീട്ട് മൂന്നിനു നടക്കുന്ന സുഗത നവതി സമാപന സഭ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ആറന്മുള വിജയാനന്ദ വിദ്യാപീഠം സ്കൂളിൽ ഉദ്ഘാടനം ചെയ്യും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭ തിരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥരെ അനുമോദിച്ചു

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തിയ  ഉദ്യോഗസ്ഥരെ ജില്ല ആസൂത്രണ സമിതി ഓഫീസ് കോൺഫറൻസ് ഹാളിൽ ജില്ല കലക്ടർ എസ് പ്രേം കൃഷ്‌ണൻ അനുമോദിച്ചു. ജീവനക്കാരുടെ  പ്രവർത്തനമികവു കൊണ്ടാണ് പരാതി രഹിതതിരഞ്ഞെടുപ്പ്  നടത്താൻ സാധിച്ചതെന്ന്...

ജില്ലാ കളക്ടർ തുറവൂർ അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണ സ്ഥലം സന്ദർശിച്ചു

ആലപ്പുഴ : ജില്ലാ കളക്ടർ അലക്സ് വർഗീസ്   ഗതാഗത പ്രശ്നങ്ങൾ ഉള്ള തുറവൂർ-അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ചു. കോടതിയുടെ നിർദ്ദേശം പരിഗണിച്ചായിരുന്നു സന്ദർശനം. തുടർന്ന് മന്ത്രി പി.പ്രസാദിന്റെ നിർദ്ദേശപ്രകാരം ചേർത്തല...
- Advertisment -

Most Popular

- Advertisement -