Saturday, March 15, 2025
No menu items!

subscribe-youtube-channel

HomeNewsആയിരങ്ങൾ പങ്കെടുത്ത...

ആയിരങ്ങൾ പങ്കെടുത്ത പൊതു സമ്മേളനത്തോടെ കെ.പി.എം.എസ് സംസ്ഥാന സമ്മേളനം തുടങ്ങി

തിരുവല്ല: കെ.പി.എം.എസ് 53-ാം സംസ്ഥാന സമ്മേളനം  മഹാത്മ അയ്യങ്കാളി നഗറിൽ (തിരുവല്ല മുനിസിപ്പൽ പബ്ലിക് സ്റ്റേഡിയം) ആയിരങ്ങൾ പങ്കെടുത്തു പൊതുസമ്മേളനത്തോടെ തുടക്കമായി. കെ.പി.എം. എസ് പ്രസിഡന്റ്റ് എൽ. രമേശൻ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനം  ആലുവ അദ്വൈതാശ്രമം സാരഥി ധർമ്മ ചൈതന്യ സ്വാമികൾ ഉദ്ഘാടനം ചെയ്തു.ജനറൽ സെക്ര ട്ടറി പുന്നല ശ്രീകുമാർ, ഡോ. ഗീവർഗീസ് മാർ കുറിലോസ് മെത്രോപ്പൊലീത്ത, കേരള മുസ്ലീം ജമാ അത്ത് ഫെഡറേഷൻ പ്രസിഡൻ്റ് കടയ്ക്കൽ അബ്‌ദുൾ അസീസ് മൗലവി, കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ പ്രസിഡന്റ്റ് അഡ്വ. ഷെറി. ജെ .തോമസ്, ദളിത് ആദിവാസി സംയുക്ത സമിതി ചെയർമാൻ കെ.കെ .സുരേഷ് ,എം.എസ് സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

26 ന് രാവിലെ 10 മണിയ്ക്ക് ചാത്തൻ മാസ്റ്റർ നഗറിൽ (അലക്സാണ്ടർ മാർത്തോമ സ്‌മാരക ആഡിറ്റോറിയം) ചേരുന്ന പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡൻ്റ് എൽ. രമേശൻ അദ്ധ്യക്ഷത വഹിക്കും. പ്രവർത്തന റിപ്പോർട്ടും, കണക്ക് അവതരണവും, ഗ്രൂപ്പ് ചർച്ചയും നടക്കും.

4.30 ന് ഡോ. ബി. ആർ .അംബേദ്ക്കർ നഗറിൽ (രാമപുരം മാർക്കറ്റ്) “പ്രാതിനിധ്യ ജനാധിപത്യത്തിൽ ജാതി സെൻസസിന്റെ പ്രസക്തി” എന്ന വിഷയത്തെ അധികരിച്ച് നടക്കുന്ന സെമിനാർ ദേശീയ ജുഡീഷ്യൽ അക്കാദമി മുൻ ചെയർമാൻ ഡോ. ജി. മോഹൻഗോപാൽ ഉദ്ഘാടനം ചെയ്യും. സണ്ണി.എം. കപിക്കാട് മോഡറേറ്ററായിരിക്കും. എം. ഇ.എസ് പ്രസിഡൻ്റ് ഡോ. പി.എ.ഫസൽ ഗഫൂർ, ആർ.ജെ.ഡി സെക്രട്ടറി ജനറൽ ഡോ. വർഗീസ് ജോർജ്ജ്, മാധ്യമ പ്രവർത്തക സിന്ധു നെപ്പോളിയൻ തുടങ്ങിയവർ പങ്കെടുക്കും.

6.30 മുതൽ പ്രശസ്ത ഗായിക പുഷ്പവതിയും സംഘവും അവതരിപ്പിക്കുന്ന സർഗസന്ധ്യ . സമ്മേളനത്തിൽ വിവിധ ജില്ലകളിലെ 112 യൂണിയനുകളിൽ നിന്നും തെരഞ്ഞെ ടുക്കപ്പെട്ട 786 പ്രതിനിധികൾ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരാതി അന്വേഷിക്കാൻ പോയ എസ്ഐക്ക് പ്രതിയുടെ കടിയേറ്റു

കാസർകോട് : കാസർകോട് പരാതി അന്വേഷിക്കാൻ പോയ എസ്ഐക്ക് പ്രതിയുടെ കടിയേറ്റു.സംഭവത്തിൽ മാലോം കാര്യോട്ട് ചാൽ സ്വദേശി മണിയറ രാഘവൻ (50) അറസ്റ്റിലായി .രാഘവന്റെ പേരിൽ സഹോദരൻ നൽകിയ പരാതി അന്വേഷിക്കാൻ എത്തിയ...

ശബരിമലയില്‍ നിയന്ത്രണങ്ങളോടെ സ്‌പോട്ട് ബുക്കിങ്ങിന് ധാരണ

ശബരിമല : വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് കര്‍ശനനിയന്ത്രണങ്ങളോടെ പാസ് നല്‍കി ദര്‍ശനത്തിന് അവസരമൊരുക്കാൻ ദേവസ്വം ബോർഡ് തീരുമാനം. ഇതു സംബന്ധിച്ച് ദേവസ്വം ബോര്‍ഡും പൊലീസും നടത്തിയ ചര്‍ച്ചയില്‍...
- Advertisment -

Most Popular

- Advertisement -