Friday, August 14, 2026
No menu items!

subscribe-youtube-channel

HomeNewsAdoor17 കാരിയെ...

17 കാരിയെ പീഡിപ്പിച്ചതിന് 9 കേസുകൾ രജിസ്റ്റർ ചെയ്ത് അടൂർ പോലീസ്:  കൗമാരക്കാരനടക്കം നാല് പേർ അറസ്റ്റിൽ

അടൂർ : 17 കാരിയെ പീഡിപ്പിച്ചതിന് 9 കേസുകൾ രജിസ്റ്റർ ചെയ്ത് അടൂർ പോലീസ് കൗമാരക്കാരനടക്കം നാല് പേർ അറസ്റ്റിൽ. ചൈൽഡ് വെൽഫെയർ കമ്മറ്റി സ്ക്കൂളിൽ നടത്തിയ കൗൺസിലിങിനിടെയാണ് പീഡന വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. സി ഡബ്ല്യൂ സി അധികൃതർ വിവരം നൽകിയതിനെ തുടർന്ന് അടൂർ പോലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും 9 കേസുകൾ രജിസ്റ്റർ ചെയ്യുകയുമായിരുന്നു

ഒരു കേസ് നൂറനാട് പോലീസ്റ്റേഷൻ്റെ പരിധിയിലായതിനാൽ നൂറനാട് പോലീസിന് കൈമാറിയിട്ടുണ്ട്. നിലവിൽ കുട്ടി പ്ലസ് ടു വിനാണ് പഠിക്കുന്നത്. 2019 ൽ ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് കുട്ടി ആദ്യം പീഡനത്തിനിരയായത്. കുട്ടി പഠിത്തത്തിൽ അലസത കാണിച്ചതിനെ തുടർന്ന് രക്ഷകർത്താക്കൾ മേട്ടുപ്പുറത്തുള്ള ഒരു  വീട്ടിൽ പ്രാർത്ഥനക്കായി കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് ഒരാൾ  ലൈംഗികമായി ഉപദ്രവിച്ചതായി പെൺകുട്ടി മൊഴി നൽകി.

പിന്നീട് പത്താം ക്ലാസിൽ പഠിക്കുന്ന സമയം മുതൽ ബന്ധുക്കളും സഹപാഠികളും കുട്ടിയെ  ലൈംഗികമായി ദുരുപയോഗം ചെയ്തു. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ചിലരും പീഡിപ്പിച്ചതായി കുട്ടി മൊഴിനൽകി. പെൺകുട്ടിയുടെ നഗ്ന ചിത്രം പ്രചരിപ്പിച്ചതിനാണ്  കൗമാരക്കാരൻ അറസ്റ്റിലായിട്ടുള്ളത്. ഈ കേസിലും കൂടുതൽ പ്രതികൾ ഉണ്ടായേക്കുമെന്നാണ് ലഭിക്കുന്ന വിവരം. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹൈക്കോടതി ഉത്തരവ് ലംഘിച്ച്‌ ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം നടത്തിയ ജസ്ന സലീമിനെതിരെ കേസ്

തൃശ്ശൂർ : ഹൈക്കോടതി ഉത്തരവ് ലംഘിച്ച്‌ ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം നടത്തിയ ജസ്ന സലീമിനെതിരെ കേസ്.ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിലാണ് കേസ് .ഇവരുടെ കൂടെയുണ്ടായിരുന്ന ആർ എൽ ബ്രൈറ്റ് ഇൻ...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 11  (കെല്‍ട്രോണ്‍ ഗേറ്റ്) ഒക്ടോബര്‍ 16 ന് രാവിലെ എട്ട് മണി മുതല്‍  വൈകിട്ട് ആറ് മണി വരെ അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും....
- Advertisment -

Most Popular

- Advertisement -