Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeHealthചൈനയില്‍ എച്ച്.എം.പി.വി...

ചൈനയില്‍ എച്ച്.എം.പി.വി വൈറസ് പടരുന്നതായി റിപ്പോര്‍ട്ട്

ബീജിംഗ് : കോവിഡിന് ശേഷം വെല്ലുവിളി ഉയർത്തി മറ്റൊരു വൈറസ് ചൈനയിൽ വ്യാപിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. ഹ്യൂമന്‍ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധയിൽ ചൈനയിലെ ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്‍ഫ്‌ളുവന്‍സ എ, ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്, കോവിഡ് 19 എന്നിവ ഉള്‍പ്പടെ ഒന്നിലേറ വൈറസുകള്‍ ചൈനയില്‍ പടരുന്നതായും സോഷ്യൽ മീഡിയ പോസ്റ്റുകളും മറ്റ് മാദ്ധ്യമറിപ്പോർട്ടുകളും പറയുന്നു.

കോവിഡിന് സമാനമായ രീതിയില്‍ പടരുന്ന വൈറസാണ് എച്ച്.എം.പി.വി. ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയാണിത്.ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിലാണ് അപകടസാധ്യത കൂടുതൽ. ചൈനയുടെ വടക്കന്‍ പ്രവിശ്യയിലാണ് കൂടുതല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.  എന്നാല്‍ ചൈനയോ ലോകാരോഗ്യ സംഘടനകളോ ഇക്കാര്യങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാലക്കാട് ഇരട്ട കുട്ടികൾ മുങ്ങി മരിച്ചു

പാലക്കാട് : ചിറ്റൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ഇരട്ടക്കുട്ടികൾ മുങ്ങി മരിച്ചു.ചിറ്റൂർ സ്വദേശി കാശി വിശ്വനാഥന്റെ മക്കളായ രാമനെയും ലക്ഷ്മണനെയുമാണ്(14) ഞായറാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചിറ്റൂർ ബോയ്സ് ഹൈസ്കൂളിലെ ഒൻപതാം...

ഓച്ചിറ കാളകെട്ട് ഉത്സവം ; രണ്ട് താലൂക്കുകളിൽ ബുധനാഴ്ച പ്രാദേശിക അവധി

ആലപ്പുഴ: ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ 28-ാം ഓണാഘോഷം (കാളകെട്ട് മഹോത്സവം) പ്രമാണിച്ച് ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി, മാവേലിക്കര താലൂക്കുകളിൽ സെപ്റ്റംബർ 23 -ന് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.  ഈ താലൂക്കുകളിലെ എല്ലാ...
- Advertisment -

Most Popular

- Advertisement -