Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂട്ടറിൽ സഞ്ചരിച്ച്...

സ്കൂട്ടറിൽ സഞ്ചരിച്ച് ചാരായ വിൽപന നടത്തിവന്ന 2 പേരെ  എക്സൈസ് സംഘം പിടികൂടി.

ചിറ്റാർ : ഡ്രൈ ഡേയിൽ സ്കൂട്ടറിൽ സഞ്ചരിച്ച് ചാരായ വിൽപന നടത്തിവന്ന 2 പേരെ ചിറ്റാർ എക്സൈസ് സംഘം പിടികൂടി. സീതത്തോട് കോട്ടക്കുഴി പുതുപറമ്പിൽ ജയേഷ് കുമാറിനെ (38) 3 ലീറ്റർ വാറ്റ് ചാരായവുമായും സീതക്കുഴി കുന്നേൽ വീട്ടിൽ തോമസിനെ (61) ഒരു ലീറ്റർ ചാരായവുമായാണ് അറസ്റ്റ് ചെയ്തത്.

ഫോണിൽ അറിയിക്കുന്നതിനനുസരിച്ച് ആവശ്യക്കാർക്ക് ചാരായം എത്തിച്ചു നൽകുകയാണ് ഇവർ ചെയ്തു വന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. ഇരുവരെയും റാന്നി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ചിറ്റാർ റേഞ്ച് ഇൻസ്പെക്ടർ പി.ജി. രാജേഷ്, അസി. എക്സൈസ് ഇൻസ്പെക്ടർ ബിജു പി.വിജയൻ, പ്രിവൻ്റിവ് ഓഫിസർ ഡി. അജയകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അഫ്സൽ നാസർ, ആസിഫ് സലീം, ഷെഹിൻ , ശാലിനി രാജ് എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ ബിരുദദാനച്ചടങ്ങ് നടന്നു

തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ അധീനതയിൽ പ്രവർത്തിക്കുന്ന ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗിൽ ബിരുദദാനച്ചടങ്ങ് നടന്നു. 2023 ൽ പഠനം പൂർത്തിയാക്കിയ 29 നഴ്സുമാരുടെ ബിരുദദാനച്ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം ബിലീവേഴ്സ് ഈസ്റ്റേൺ...

തദ്ദേശ തിരഞ്ഞെടുപ്പ്: വരണാധികാരികൾക്കുള്ള പരിശീലനത്തിന് തുടക്കമായി

ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി വരണാധികാരികൾക്കും ഉപവരണാധികാരികൾക്കും വിവിധ വിഷയങ്ങളിലുള്ള പരിശീലനത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടി ജില്ലാ കളക്ടർ അലക്സ് വർഗീസ്...
- Advertisment -

Most Popular

- Advertisement -