Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി: ജില്ലയിൽ...

പക്ഷിപ്പനി: ജില്ലയിൽ ബോധവത്കരണം ഊർജ്ജിതമാക്കണം – കേന്ദ്രസംഘം ഉൾപ്പെട്ട ഇന്റർസെക്ടറൽ യോഗം

ആലപ്പുഴ: ചെറുതന, എടത്വ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിതിനെത്തുടർന്ന് ജില്ലയിൽ സന്ദർശനം നടത്തിവരുന്ന കേന്ദ്ര സംഘമുൾപ്പടെയുള്ളവരുടെ ഇന്റർ സെക്ടറൽ യോഗം ജില്ല കളക്ടർ അലക്‌സ് വർഗ്ഗീസിന്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്നു.

പക്ഷിപ്പനി പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ജില്ലയിൽ താറാവ് കർഷകർക്കിടയിൽ ബോധവത്കണം ഊർജ്ജിതമാക്കണമെന്ന്  യോഗം ചൂണ്ടിക്കാട്ടി. പക്ഷിപ്പനി പ്രതിരോധ പ്രവർത്തനം വിലയിരുത്താൻ ജില്ലയിലെത്തിയ കേന്ദ്ര സംഘം ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിലുള്ള നിരീക്ഷണ സംഘത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തി.

ലൈഫ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ കൃത്യമായ ഇടവേളകളിൽ താറാവ് വളർത്തു കേന്ദ്രങ്ങളിലെത്തി പരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാനും ബന്ധപ്പെട്ട എല്ലാ വകുപ്പുകളും  ഏകോപനത്തോടെ പ്രവർത്തിക്കാനും നിർദേശിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുമ്പമണ്ണിൽ യുവതിയ്ക്ക് വെട്ടേറ്റു: പരുക്ക് ഗുരുതരമല്ല

പത്തനംതിട്ട: തുമ്പമണ്ണിൽ നടുറോഡിൽ യുവതിയ്ക്ക് വെട്ടേറ്റു. തുമ്പമൺ പഞ്ചായത്ത് ഓഫിസിന് സമീപം ഇന്ന് ഉച്ചയ്ക്ക് ആയിരുന്നു സംഭവം. പന്തളത്ത് വാടകയ്ക്ക് താമസിക്കുന്ന കിളിമാനൂർ സ്വദേശിനി ബിന്ദു (41) നാണ് തലയ്ക്ക് വെട്ടേറ്റത്. ബിന്ദുവിനെ...

പമ്പയിൽ വൻ വാറ്റുശേഖരം പിടികൂടി എക്സൈസ് സംഘം; ഒരാൾ അറസ്റ്റിൽ

​പത്തനംതിട്ട: ശബരിമല പാതയോടും പമ്പാ മേഖലയോടും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ വൻ തോതിൽ വാറ്റുചാരായവും കോടയും  പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ഒരാളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ​ശബരിമല തീർത്ഥാടന പാതയിലും...
- Advertisment -

Most Popular

- Advertisement -