Wednesday, August 26, 2026
No menu items!

subscribe-youtube-channel

HomeNewsഗാന്ധി സ്മൃതി...

ഗാന്ധി സ്മൃതി സദസ്സും ഗ്രാമ ദർശൻ പരിപാടിയും

പത്തനംതിട്ട : കേരളാ പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ പത്തനംതിട്ട ജില്ലാ തല ഗാന്ധി സ്മൃതി പരിപാടിയുടെ ഭാഗമായി ജനുവരി 30 ന് വ്യാഴാഴ്ച രാവിലെ10 ന് ഇലന്തൂർ പഞ്ചായത്ത് അങ്കണത്തിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ഗാന്ധി സ്മൃതി മണ്ഡപത്തിൽ പ്രാർത്ഥനയും ഗീതാ പ്രഭാഷകവും നടത്തും. ഇലന്തൂർ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ഗാന്ധി വിജ്ഞാന സദസിന്റെ ഉദ്ഘാടനം എഴുത്തുകാരനും ഐക്യരാഷ്ട്രസഭയുടെ പബ്ലിക് പോളിസി വിദഗ്ധനും പ്രമുഖ സാമൂഹ്യ മനുഷ്യാവകാശ പ്രവർത്തകനുമായ ജെ.എസ്.അടൂർ നിർവ്വഹിക്കും. ഗാന്ധി ദർശൻ വേദി ജില്ലാ ചെയർമാൻ കെ.ജി.റെജി അദ്ധ്യക്ഷത വഹിക്കും. കെ.പി.ജി.ഡി.സംസ്ഥാന സെക്രട്ടറി പനങ്ങോട്ടുകോണം വിജയൻ മുഖ്യ പ്രഭാഷണം നടത്തും.

തുടർന്ന് നടത്തുന്ന ഗ്രാമ ദർശൻ പരിപാടി ഇലന്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജയശ്രീ മനോജ് ഫ്ലാഗ് ഓഫ് ചെയ്യും.സ്വാതന്ത്ര്യ സമരസേനാനി കുമാർജി, ഖാദി പ്രസ്ഥാനത്തിന്റെ പ്രചാരകൻ ഖദർദാസ് ഗോപാലപിള്ള എന്നിവരുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി അനുസ്മരണം നടത്തും. ജൈവ വൈവിദ്ധ്യ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തും. ജില്ലാ ഖാദി വ്യവസായ കേന്ദ്രം സന്ദർശിച്ച് നൂൽ നൂൽപ്പ് ,തുണി നെയ്ത്ത് ,സോപ്പ് നിർമ്മാണം ,തേൻ സംസ്കരണം ,എണ്ണ നിർമ്മാണം എന്നിവയുടെ പഠന റിപ്പോർട്ട് തയ്യാറാക്കുകയും ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊട്ടാരക്കരയിൽ ബസ്‌ കാത്തുനിന്നവര്‍ക്കു നേരെ പിക്കപ്പ് വാൻ ഇടിച്ചുകയറി : 2 മരണം

കൊല്ലം : കൊട്ടാരക്കര പനവേലിയിൽ നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ബസ് കാത്തു നിന്ന യുവതികളെയും ഓട്ടോറിക്ഷയെയും ഇടിച്ചു തെറിപ്പിച്ചു. 2 പേർ മരിച്ചു .പനവേലി സ്വദേശികളായ സോണിയ, ശ്രീക്കുട്ടി എന്നിവരാണ് മരിച്ചത്....

മകം പൊങ്കാല മഹോത്സവവും പുനഃപ്രതിഷ്ഠ വാർഷികവും

തിരുവല്ല: വളഞ്ഞവട്ടം തിരു:ആലുംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ  മകം പൊങ്കാല മഹോത്സവവും പുനഃപ്രതിഷ്ഠ വാർഷികവും നടന്നു. പൊങ്കാലയുടെ  ഉദ്ഘാടനം എൻ. എസ് എസ് തിരുവല്ലാ താലൂക്ക്  യൂണിയൻ പ്രസിഡന്റ്  മോഹൻ കുമാർ നിർവഹിച്ചു. ക്ഷേത്ര...
- Advertisment -

Most Popular

- Advertisement -