Friday, September 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiവികസനയാത്രയില്‍ സ്ത്രീകളെ...

വികസനയാത്രയില്‍ സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണ് വനിത സംവരണ ഭേഗതി ബില്‍-  പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ വികസനയാത്രയില്‍ സ്ത്രീകളെ ഭരണത്തിന്റെ ഭാഗമാക്കാനുള്ള വലിയ അവസരമാണ് വനിത സംവരണ ഭേഗതി ബില്‍ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വികസിത ഭാരതമാകാന്‍ അതുകൂടി വേണമെന്നും സുപ്രധാനമാറ്റത്തിന്റെ സമയമാണിതെന്നും മോദി പറഞ്ഞു. വനിതാ സംവരണ ഭേദഗതി ബില്ലില്‍ ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

രാഷ്ട്രീയവും ദിശയും മാറ്റി മറയ്ക്കുന്ന ബില്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മോദി പറഞ്ഞു. വികസിത ഭാരതം എന്നത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമല്ല, നയരൂപീകരണത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്നതാണെന്ന് മോദി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വനിതാ സംവരണത്തെ എതിര്‍ത്തവരോട് രാജ്യത്തെ സ്ത്രീകള്‍ ഒരിക്കലും ക്ഷമിക്കില്ല. വനിതാ സംവരണ വിഷയത്തിന് രാഷ്ട്രീയ നിറം നല്‍കേണ്ടതില്ലെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.

സ്ത്രീകള്‍ക്ക് സംവരണം നല്‍കാനുള്ള ഈ സുപ്രധാന അവസരം എംപിമാരായ നാം ആരും പാഴാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല : ഡിസംബർ 25,26 തിയതികളിൽ വെർച്വൽ ക്യൂ ,സ്‌പോട്ട് ബുക്കിങ് നിയന്ത്രണം

ശബരിമല : മണ്ഡല മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഭക്തജനത്തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി ഡിസംബർ 25,26 തിയതികളിൽ വെർച്വൽ ക്യൂ, തൽസമയ ബുക്കിങ്ങുകളിൽ(സ്‌പോട്ട് ബുക്കിങ്) ക്രമീകരണം. തങ്കഅങ്കി ഘോഷയാത്ര ശബരിമല സന്നിധാനത്ത് എത്തുന്ന ഡിസംബർ 25ന്...

കെഎസ്ആര്‍ടിസി ഡ്രൈവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് മന്ത്രി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനോട് കെഎസ്ആര്‍ടിസി ഡ്രൈവർ മോശമായി പെരുമാറിയെന്ന പരാതിയിൽ ഡ്രൈവർക്കെതിരെ തിടുക്കത്തിൽ നടപടി വേണ്ടെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ് വിഭാഗത്തിന്റെ റിപ്പോർട്ടും ലഭിക്കുന്നതു...
- Advertisment -

Most Popular

- Advertisement -