Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKollamസോളാർ കേസ്...

സോളാർ കേസ് : ഉമ്മൻ ചാണ്ടിയെ കുടുക്കണമെന്ന് പറഞ്ഞതു കേട്ടു : ഗണേഷ് കുമാറിന്റെ മുൻ പേർസണൽ സ്റ്റാഫ്

കൊട്ടാരക്കര : സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ കൂടി കുടുക്കണമെന്ന് സോളർ പീഡനക്കേസിലെ പരാതിക്കാരിയോട് കെ.ബി.ഗണേഷ്കുമാർ പറയുന്നതു താൻ നേരിട്ടു കേട്ടെന്നു ഗണേഷ്കുമാറിന്റെ മുൻ പഴ്സനൽ സ്റ്റാഫ് അംഗം എസ്.ഇ.സഞ്ജയ്ഖാൻ. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിൻറെ മുൻപിലാണ് സഞ്ജയ്ഖാൻ മൊഴി നൽകിയത്.സോളർ പീഡനക്കേസിലെ പരാതിക്കാരി സോളർ അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാക്കിയ കത്തിൽ 4 പേജുകൾ കൂട്ടിച്ചേർത്തതിനു പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് അഡ്വ. സുധീർ ജേക്കബ് നൽകിയ ഹർജിയിലെ സാക്ഷിയാണ് സഞ്ജയ്ഖാൻ.

തന്നെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ ഉമ്മൻചാണ്ടിയെ സഹിതം പീഡനക്കേസിൽ ഉൾപ്പെടുത്തി നാറ്റിക്കുമെന്നും അടുത്ത തവണ എൽഡിഎഫ് മുന്നണിയിൽ ചേർന്ന് വേണ്ടത് ചെയ്യുമെന്നും ഗണേഷ്‌കുമാർ പറഞ്ഞു .വിവരം അന്നുതന്നെ ഉമ്മൻചാണ്ടിയുടെപേർസണൽ അസിസ്റ്റന്റിനെ ഫോണിലൂടെ അറിയിച്ചെന്നും സഞ്ജയ് ഖാൻ മൊഴിനൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അധ്യാപക ദിനം ആഘോഷിച്ചു

തിരുവല്ല : തിരുവല്ല എം.ജി.എം സ്കൂൾ നാഷണൽ സർവീസ് സ്കീംൻ്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് ആദരവ് സംഘടിപ്പിച്ചു.2025 മാർച്ചിൽ സേവനകാലം പൂർത്തീകരിക്കുന്ന ഹെഡ്മിസ്ട്രസ് ലാലി മാത്യു,ബീന മേരി കുര്യാക്കോസ്,ഓഫീസ് അസിസ്റ്റൻറ് അജു മത്തായി...

സ്കൂൾ ബസ്സിൽ കത്തിക്കുത്ത്: പ്ലസ് വൺ വിദ്യാര്‍ഥി പൊലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നെട്ടയത്ത് സ്കൂൾ ബസിൽ വിദ്യാർത്ഥിയെ മറ്റൊരു വിദ്യാർത്ഥി കുത്തി പരിക്കേൽപ്പിച്ചു. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ പ്ലസ് വൺ വിദ്യാർത്ഥിയാണ് കുത്തിയത്. പരിക്കേറ്റ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
- Advertisment -

Most Popular

- Advertisement -