ബെംഗളൂരു : ലൈംഗിക ആരോപണം നേരിടുന്ന എംപി പ്രജ്വൽ രേവണ്ണയെ ജെഡിഎസ് സസ്പെൻഡ് ചെയ്തു.പാർട്ടിയുടെ കോർ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. എസ്ഐടി അന്വേഷണത്തെ യോഗം സ്വാഗതം ചെയ്തു. ഹാസന്‍ ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർഥിയാണ് പ്രജ്വൽ. കഴിഞ്ഞ ദിവസം ഒട്ടേറെ സ്ത്രീകൾക്കൊപ്പമുള്ള പ്രജ്വലിന്റെ അശ്ലീല വിഡിയോകൾ പ്രചരിച്ചിരുന്നു
അതേ സമയം പ്രജ്വൽ രേവണ്ണയ്ക്കെതിരായ ലൈംഗിക പീഡനപരാതികളിൽ ദേശീയ വനിതാ കമ്മീഷൻ ഇത് വരെ സ്വീകരിച്ച നടപടികൾ വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക ഡിജിപിക്ക് നോട്ടീസയച്ചു.