Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേരളത്തിന് ഏഴ്...

കേരളത്തിന് ഏഴ് ദിവസം മുന്‍പ് മുന്നറിയിപ്പ് നല്‍കി : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ന്യൂഡൽഹി : കേരളത്തിന് ഏഴ് ദിവസംമുന്‍പ് മുന്നറിയിപ്പ് നൽകിയിരുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയിൽ അറിയിച്ചു. വയനാട് ഉരുൾപൊട്ടൽ സംബന്ധിച്ച് രാജ്യസഭയിൽ നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ഒരാഴ്ച മുൻപ് തന്നെ എൻഡിആർഎഫ് സംഘത്തെ അയച്ചിരുന്നതായും കേന്ദ്രത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

സംസ്ഥാനത്ത് 20 സെന്റീമീറ്ററിൽ അധികം മഴ പെയ്യാനും മണ്ണിടിച്ചിലും പ്രളയവും ഉണ്ടാകാനുമുള്ള സാധ്യതയുണ്ടെന്നും ജൂലായ് 23-ന് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.ജൂലൈ 24നും 25നും ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. അതിശക്തമായ മഴ പെയ്യുമെന്ന് ജൂലൈ 26നും മുന്നറിയിപ്പ് നൽകി. മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്നും അറിയിച്ചിരുന്നു ,ആഭ്യന്തര മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന് വീഴ്ച സംഭവിച്ചുവെന്നും കൃത്യമായ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിരുന്നില്ലെന്നുമുള്ള വിമർശനങ്ങൾ ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷാ ഇക്കാര്യം പാർലമെന്റിൽ വിശദീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗുരുപൂർണ്ണിമ മഹോത്സവം

തിരുവല്ല: മാതാ അമൃതാനന്ദമയീ മഠത്തിൽ  ഗുരുപൂർണ്ണിമ മഹോത്സവം ആഘോഷിച്ചു. ലളിതാ സഹസ്രനാമ അർച്ചനയോടെ തുടങ്ങിയ യജ്ഞത്തിന് മഠാധിപതി ഭവ്യാ മൃതപ്രാണാ മുഖ്യകാർമ്മികത്വം വഹിച്ച് ഗുരു പൂർണ്ണിമ സന്ദേശം നൽകി. തുടർന്ന്  സുകൃത ഹോമം, ഗുരുപാദുക...

തങ്ക അങ്കിക്കു സന്നിധാനത്ത് ഭക്തിനിർഭരമായ വരവേൽപ്പ്

ശബരിമല: മണ്ഡലപൂജയ്ക്കായി ശബരിമലസന്നിധാനത്ത് എത്തിച്ച തങ്ക അങ്കിക്ക് ഭക്തി നിർഭരമായ വരവേൽപ്പ്. തുടർന്നു തങ്ക അങ്കി ചാർത്തി ശബരീശനു ദീപാരാധന നടന്നു. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിരതിരുനാൾ ബാലരാമവർമയാണ് മണ്ഡലപൂജയ്ക്കു ചാർത്തുന്നതിനുള്ള തങ്ക...
- Advertisment -

Most Popular

- Advertisement -