Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsനിക്ഷേപ തട്ടിപ്പ്...

നിക്ഷേപ തട്ടിപ്പ് : കമ്പിനി ഉടമയും കുടുംബവും പോലീസ് കസ്റ്റഡിയിൽ

തിരുവല്ല: നിക്ഷേപകരിൽ നിന്നായി 500 കോടിയോളം രൂപ
തട്ടിയെടുത്തുവെന്ന പരാതിയിൽ നെടുംപറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു (രാജു ജോർജ്)നെയും കുടുംബത്തെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ ഗ്രേസ്, മക്കളായ അലൻ ജോർജ്, അൻസൻ ജോർജ് എന്നിവരാണ് തിരുവല്ല പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.

നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഇവർക്കെതിരേ തിരുവല്ല സ്റ്റേഷനിൽ പത്തും പുളിക്കീഴിൽ മൂന്നും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന് പുറമേ ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും പരാതിയുണ്ട്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശൂർ, ആലപ്പുഴ ജില്ലകളിലായി നൂറു കണക്കിന് നിക്ഷേപകരിൽ നിന്ന് കോടികളാണ് എൻ.എം.രാജു നിക്ഷേപം സ്വീകരിച്ചിട്ടുള്ളത്. നെടുംപറമ്പിൽ ഫിനാൻസ്, നെടുംപറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ്  എന്നീ ധനകാര്യ സ്ഥാപനങ്ങൾ വഴിയാണ് പണം സ്വീകരിച്ചത്. റിയൽ എസ്റ്റേറ്റ്, ടെക്സ്റ്റൈൽസ് മേഖലകളിലാണ് പണം നിക്ഷേപിച്ചിരുന്നത്. കേരള കോൺഗ്രസ് എം സംസ്ഥാന ട്രഷറായിരുന്ന എൻ.എം. രാജുവിനെ മൂന്നു മാസം മുൻപ് പദവിയിൽ നിന്ന് നീക്കം ചെയ്തുവെന്നാണ് വിവരം.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാരാമൺ കൺവെൻഷൻ : ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധം – മന്ത്രി വീണാ ജോർജ്

കോഴഞ്ചേരി: മാരാമൺ കൺവെൻഷൻ നഗറിലും പരിസരപ്രദേശങ്ങളിലും ഭക്ഷ്യസുരക്ഷാ ലൈസൻസും രജിസ്ട്രേഷനും ഇല്ലാതെ ഭക്ഷ്യവസ്തുക്കളുടെ കച്ചവടം അനുവദിക്കില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്.  കൺവെൻഷനുമായി ബന്ധപ്പെട്ട് സർക്കാർതലത്തിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിന് മാരാമൺ ...

എം.ജി. സോമൻ 27- മത് ഓർമ്മദിനം: അനുസ്മരണ പ്രഭാഷണം നടത്തി

തിരുവല്ല: എം.ജി. സോമൻ്റെ 27- മത് ഓർമ്മദിനത്തിൽ എം.ജി. സോമൻ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടന്ന സ്മരണാജ്ഞലി  സാജി സോമൻ, സിന്ധു സോമൻ എന്നിവർ വിളക്ക് കൊളുത്തി. നടൻമാരായ മോഹൻ അയിരൂർ, കൃഷ്ണപ്രസാദ്, സുജാത...
- Advertisment -

Most Popular

- Advertisement -