Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsഉണ്ണികൃഷ്ണൻ പോറ്റി...

ഉണ്ണികൃഷ്ണൻ പോറ്റി കസ്റ്റഡിയിൽ : രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു

പത്തനംതിട്ട : ശബരിമല സ്വര്‍ണപ്പാളി വിവാദത്തിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്ത് രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നു.പത്തനംതിട്ടയിലെ എആർ ക്യാംപിലാണ് ചോദ്യം ചെയ്യുന്നതെന്നാണ് സൂചന .രാവിലെ പുളിമാത്തുള്ള വീട്ടിലെത്തിയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ അന്വേഷണ സംഘം കൊണ്ടുപോയത്.സ്വര്‍ണപ്പാളി വിവാദത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന രണ്ട് എഫ്‌ഐആറുകളിലും ഉണ്ണിക്കൃഷ്ണന്‍ പോറ്റി പ്രതിയാണ് .നേരത്തെ ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ദേവസ്വം വിജിലൻസും ചോദ്യം ചെയ്തിരുന്നു.അതേസമയം ,പ്രത്യേക അന്വേഷണ സംഘത്തിലെ രണ്ടു ടീമുകള്‍ ചെന്നൈയിലും ഹൈദരാബാദിലും പരിശോധന തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പൊതു പരീക്ഷാ നടത്തിപ്പ് സുതാര്യമാക്കാൻ ഉന്നതതലസമിതി : കെ രാധാകൃഷ്ണൻ‍ ചെയർമാൻ

ന്യൂഡൽഹി : ചോദ്യപേപ്പർ ചോർച്ചയുമായുള്ള വിവാദങ്ങൾ നിലനിൽക്കെ സുതാര്യവും സു​ഗമവുമായി പൊതുപരീക്ഷകൾ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം വിദ​ഗ്ധ സമിതിയെ നിയോ​ഗിച്ചു. ഐഎസ്ആര്‍ഒ മുൻ ചെയര്‍മാന്‍ കെ.രാധാകൃഷ്ണന്‍ അധ്യക്ഷനായ ഏഴംഗ സമിതിയാണ് രൂപീകരിച്ചത്....

ലഹരിവിപത്തിനെ ചെറുക്കാൻ ജനകീയ ക്യാമ്പയിനുമായി സർക്കാർ

തിരുവനന്തപുരം : ലഹരിവിപത്തിനെ ചെറുക്കാൻ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രിൽ മുതൽ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി...
- Advertisment -

Most Popular

- Advertisement -