Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണാപഹരണ...

ശബരിമല സ്വർണാപഹരണ കേസിൽ അറസ്റ്റിലായ മൂന്നാം പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്തനംതിട്ട : ശബരിമല സ്വർണാപഹരണ കേസിൽ അറസ്റ്റിലായ മൂന്നാം പ്രതി സുധീഷ് കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പത്തനംതിട്ട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിൽ ആണ് പ്രത്യേക അന്വേഷണ സംഘം സുധീഷ് കുമാറിനെ ഹാജരാക്കിയത്.

ശബരിമലയിൽ നിന്നും സ്വർണ്ണം അപഹരിച്ചതിന് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും സുധീഷ് കുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടെ ആവശ്യം പരിഗണിച്ച് വൈദ്യസഹായം ഉറപ്പാക്കാൻ കോടതി  നിർദേശം നൽകി. തിങ്കളാഴ്ച്ച അന്വേഷണ സംഘം പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകും. ശബരിമലയിൽ നിന്നും സ്വർണ്ണം അപഹരിച്ച ഗൂഡാലോചനയിൽ  ശബരിമല മുൻഎക്സിക്യുട്ടീവ് ഓഫീസർ കൂടിയായ സുധീഷ് കുമാറിന് പങ്കുണ്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളിൽ സ്വർണ്ണം പൊതിഞ്ഞതായി വ്യക്തമായ അറിവുണ്ടായിരുന്ന സുധീഷ് ഇവ വെറും ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തുകയും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം നവീകരണത്തിനായി കൊടുത്തു വിടാം എന്ന് ദേവസ്വം ബോർഡിന് തെറ്റായ ശുപാർശ കത്ത് നൽകുകയും ചെയ്തു. പാളികൾ അഴിച്ച് മാറ്റുമ്പോൾ തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യം ഉറപ്പാക്കിയില്ല.

മഹസർ തയ്യാറാക്കിയ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുടെ പേരുകൾ കുടി ഉൾപ്പെടുത്തി. പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം കൈവശപ്പെടുത്താൻ അവസരമൊരുക്കി എന്നുമാണ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്: മാർഗരേഖ പുറത്തിറക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കെട്ടിക്കിടക്കുന്നതോ...

റിപ്പോർട്ടർ ചാനലിൽ നടന്നത് നിയമപരമായ നടപടി : മന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം : റിപ്പോർട്ടർ ചാനലിലെ റെയ്ഡ് സുതാര്യമായിരുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഒരു മാധ്യമപ്രവര്‍ത്തകരോടും മോശമായി പെരുമാറിയിട്ടില്ല. നിയമപരമായ നടപടിയാണ് നടന്നത് അത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും രമേശ് ചെന്നിത്തല...
- Advertisment -

Most Popular

- Advertisement -