Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅമ്പലപ്പുഴ ക്ഷേത്രത്തിൽ...

അമ്പലപ്പുഴ ക്ഷേത്രത്തിൽ പള്ളിപ്പാന: തിങ്കളാഴ്ച ഓത്തും മുറോത്തും രക്ഷാകലശ പൂജയും

അമ്പലപ്പുഴ: പള്ളിപ്പാനയുടെ രണ്ടാം ദിനമായ തിങ്കളാഴ്ച ഓത്തും മുറോത്തും കൂടാതെ രക്ഷാകലശ പൂജയും നടക്കും. മൂന്നാം ദിവസമായ ചൊവ്വാഴ്ചയാണ് പ്രസിദ്ധമായ കോഴിയെ കുഴിച്ചിടലും ഭീഷ്മ ശരശയനവും നടക്കുന്നത്. പള്ളിപ്പന്തലിലേക്ക് കോയ്മ വടിയിൽ ദേവചൈതന്യം എഴുന്നള്ളിച്ച് കഴിഞ്ഞാൽ ക്ഷേത്രത്തിൽ ദർശനത്തിനും വഴിപാടുകൾക്കും നിയന്ത്രണമുണ്ട്

കൂത്താടികളായ സി.ഹരിദാസ് കെ ഉണ്ണികൃഷ്ണൻ,  ശശിക്കുട്ടൻ, സാബു  ജയൻ വിഷ്ണു പുറനാടികളായ രവി പുറമറ്റം, ആനന്ദ്, കണിയാൻ കെ ജി രാജീവ് കുമാർ,  പാണൻ രാധാകൃഷ്ണൻ, തച്ചൻ വാസുദേവൻ ആശാരി എന്നിവർ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും നാരായണൻ ആചാരി ആണ് കാപ്പുകൾ നിർമ്മിച്ചത്.

ക്ഷേത്രം തന്ത്രിയും സ്വാഗതസംഘം ചെയർമാനുമായ പുതുമന എസ് ദാമോദരൻ നമ്പൂതിരി,  വർക്കിംഗ് ചെയർമാൻ കൊട്ടാരം ഉണ്ണികൃഷ്ണൻ,  ജനറൽ കൺവീനർ ടി ആർ രാജീവ് എന്നിവർ നേതൃത്വം നൽകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിൽ പുറമേ തർക്കം ആണെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവം – കെ. മുരളീധരൻ

തിരുവനന്തപുരം : കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ പരസ്യമായി പോരടിക്കുന്നുവെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമാണെന്ന് കെ. മുരളീധരൻ അഭിപ്രായപ്പെട്ടു.കേരള എൻ.ജി.ഒ അസോസിയേഷൻ തിരുവനന്തപുരം നോർത്ത് ജില്ലാ കമ്മിറ്റിയുടെ 49-ാം വാർഷിക സമ്മേളനം ഉദ്ഘാടനം...

ബാലാവകാശ കമ്മീഷന്‍  ജില്ലാ സിറ്റിംഗില്‍ 25 കേസുകള്‍ തീര്‍പ്പാക്കി

പത്തനംതിട്ട: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ പത്തനംതിട്ട ജില്ലയിൽ സിറ്റിംഗും സ്‌കൂൾ സന്ദർശനവും നടത്തി. കലക്ടറേറ്റ് പമ്പ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല സിറ്റിംഗില്‍ 25 കേസുകള്‍ തീര്‍പ്പാക്കി. 33 കേസുകള്‍ പരിഗണിച്ചു....
- Advertisment -

Most Popular

- Advertisement -