Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഭാരതീയ വ്യാപാരി...

ഭാരതീയ വ്യാപാരി വ്യവസായി സംഘം  തിരുവല്ല താലൂക്ക്  സമിതി യോഗം

തിരുവല്ല: ഭാരതീയ വ്യാപാരി വ്യവസായി സംഘം (ബി വി വി എസ്)  തിരുവല്ല താലൂക്ക് സമിതി യോഗം നടത്തി.  തിരുവല്ല കാര്യാലയത്തിൽ നടന്ന യോഗം ബി വി വി എസ് പത്തനംതിട്ട ജില്ലാ രക്ഷാധികാരി രാധാകൃഷ്ണൻ വേണാട്ട്  ഉത്‌ഘാടനം ചെയ്തു.  താലൂക്ക് പ്രസിഡൻ്റ്  വിജയൻ നായർ അദ്ധ്യക്ഷത വഹിച്ചു.  ബി വി വി എസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് പുല്ലാട്  മുഖ്യ പ്രഭാഷണം നടത്തി.

സംഘടനാ പ്രവർത്തനവും അംഗങ്ങൾക്കും നടപ്പിലാക്കുന്ന  കുടുംബഭദ്രത പദ്ധതിയായ കുടുംബമിത്ര പദ്ധതിയും വിശദീകരിച്ചു. ബി വി വി എസ്  തിരുവല്ല താലൂക്ക്  രക്ഷാധികാരി  സോമശേഖരൻ നായർ  കളമ്പാട്ട്, താലൂക്ക് ജനറൽ സെക്രട്ടറി ദിലീപ്  പൂപ്പറമ്പ്, താലൂക്ക് ട്രഷറർ  സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

തിരുവല്ല താലൂക്ക് ഭാരവാഹികൾ – താലൂക്ക് രക്ഷാധികാരി (സോമശേഖരൻ നായർ എൻ കളമ്പാട്ട്), പ്രസിഡൻ്റ് (വിജയൻ നായർ കെ അങ്കത്തിൽ), ജനറൽ സെക്രട്ടറി (ദിലീപ് പൂപ്പറമ്പ്), ട്രഷറർ (സുരേഷ് കുമാർ), വൈസ് പ്രസിഡൻ്റ് (ടി പി രഘുനാഥ് പ്രസന്ന അശോക് ), സെക്രട്ടറി (അനിൽ  തുകലശ്ശേരി, അജയ് ഗോപിനാഥ്, ആശ എസ്) എന്നിവരാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരിയുടെ ഉപയോഗം ഘട്ടം ഘട്ടമായുള്ള  ആത്മഹത്യക്ക് തുല്യം:  പരിശുദ്ധ കാതോലിക്കാ ബാവ

പരുമല : സമൂഹത്തിൽ ഇന്നുണ്ടാകുന്ന എല്ലാ തിന്മകൾക്കും കാരണം ലഹരിയുടെ ഉപയോഗമാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സഭയുടെ ലഹരി വിരുദ്ധ...

പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

പത്തനംതിട്ട: പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം നവംബർ 25 മുതൽ 28 വരെ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ കോഴഞ്ചേരി, ഗവൺമെന്റ് ഹൈസ്കൂൾ കോഴഞ്ചേരി, എം.ഡി. എൽ.പി.എസ്.കോഴഞ്ചേരി, ജി.യു.പി.എസ്...
- Advertisment -

Most Popular

- Advertisement -