Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിജ്ഞാന കേരളം...

വിജ്ഞാന കേരളം : ചേര്‍ത്തല മൈക്രോ തൊഴില്‍ മേള  ജൂണ്‍ 14 ന്

ആലപ്പുഴ :  വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൈക്കാട്ടുശ്ശേരി, പട്ടണക്കാട് ബ്ലോക്കുകളും ചേര്‍ത്തല നഗരസഭയും ചേര്‍ന്നുള്ള ക്ലസ്റ്ററിലെ മൈക്രോ തൊഴില്‍ മേള ജൂണ്‍ 14 ന് രാവിലെ 9.30 മുതല്‍ ചേര്‍ത്തല ഗവ ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 20 കമ്പനികളിലായി 9000 ഒഴിവുകളാണ് ഉള്ളത്.

തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ഥികള്‍ക്കായുള്ള രജിസ്ട്രേഷന്‍ നടപടികള്‍ നിലവില്‍ നടന്നുവരികയാണ്. കേരള സര്‍ക്കാരിന്റെ ഡിജിറ്റല്‍ വര്‍ക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം(ഡിഡബ്ല്യൂഎംഎസ്) എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയാണ് ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കേണ്ടത്.

ജില്ലയിലെ എല്ലാ ബ്ലോക്കുകളില്‍ നിന്നുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അതത് തദ്ദേശസ്ഥാപനങ്ങളിലെ ജോബ് സ്റ്റേഷന്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. ജില്ലാ തലത്തില്‍ നടന്ന മെഗാ തൊഴില്‍ മേളയുടെ തുടര്‍ച്ചയായാണ് മൈക്രോ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തൊമ്പത്തുകാരിയെ വീട്ടിൽ കയറി മർദ്ദിച്ച സുഹൃത്ത് അറസ്റ്റിൽ

പത്തനംതിട്ട : സൗഹൃദത്തിലുള്ള 19 കാരിയെ വീട്ടിൽ കയറി മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് മർദ്ദിച്ചതിന് യുവാവിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. അടൂർ പന്നിവിഴ പരുത്തിയിൽ താഴെതിൽ ജോബിൻ ബാബു (...

കുമ്പനാട് കരോൾ സംഘത്തെ ആക്രമിച്ച കേസിൽ 4 പ്രതികളെ കോയിപ്രം പോലീസ് പിടികൂടി

കോഴഞ്ചേരി: കരോൾ സംഘത്തെ ആക്രമിച്ച കേസിൽ 4 പ്രതികളെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം മുണ്ടമല ചുട്ടിപ്പാറയിൽ ഷെറിൻ (28), പുറമറ്റം മുണ്ടമല മീൻചിറപ്പാട്ട് വീട്ടിൽ ബിബിൻ (30),കോയിപ്രം കടപ്ര ചെമ്പകശ്ശേരിപ്പടി...
- Advertisment -

Most Popular

- Advertisement -