Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsഗൾഫിലെ ജോലി...

ഗൾഫിലെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചു : രണ്ട് പേർ മരിച്ചു

തൃശ്ശൂർ : കുന്നംകുളത്ത് ഗൾഫിലെ ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ പ്രവാസിയും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചു. പഴഞ്ഞി അരുവായിൽ മടക്കനാക്കൽ വീട്ടിൽ സിബിയും കുടുംബവുമാണ് ആത്മഹത്യാശ്രമം നടത്തിയത്. സിബി (50), മകൾ അലീന (18) എന്നിവർ മരിച്ചു. ഭാര്യ ബീന (40), മകൻ ആദിത്യൻ (17) എന്നിവർ ചികിത്സയിലാണ്.

ഖത്തറിൽ ഡിസൈനറായി ജോലിചെയ്തിരുന്ന സിബി ജോലി നഷ്ടപ്പെട്ട് ശനിയാഴ്ചയാണ് നാട്ടിലെത്തിയത് .വിഷം കഴിച്ച സിബി കിണറ്റിൽ ചാടുകയായിരുന്നു. അമ്മയെയും മകളെയും വീട്ടിനുള്ളിൽ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. വിഷം കഴിച്ച മകന്‍ ആദിത്യനാണ് രാവിലെ അഞ്ച് മണിയോടെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. പോലീസ് ജീപ്പിലാണ് അത്യാസന്നനിലയിലായവരെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.വീട്ടില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേരെ  പൊലീസ് അറസ്റ്റ് ചെയ്തു

റാന്നി : ബാർ ജീവനക്കാരനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേരെ റാന്നി പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി മുക്കാലുമൺ തുണ്ടിയിൽ വിശാഖ് (32), മുക്കാലുമൺ പുതുപറമ്പിൽ ബിജു (31)...

ലൈംഗിക പീഡനക്കേസ് : സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം : സംവിധായിക നല്‍കിയ ലൈംഗിക പീഡന കേസിൽ മുന്‍ എംഎല്‍എയായ സംവിധായകന്‍ പി.ടി.കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്തു. ഐഎഫ്എഫ്കെ സ്ക്രീനിങ്ങിനെത്തിയ ചലച്ചിത്രപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്ന കേസിലാണ് അറസ്റ്റ് .കന്റോണ്‍മെന്റ് പൊലീസ്‌ അറസ്റ്റ്...
- Advertisment -

Most Popular

- Advertisement -