Friday, October 30, 2026
No menu items!

subscribe-youtube-channel

HomeNewsനെയ്യാറ്റിൻകരയിൽ യുവാവിനെ...

നെയ്യാറ്റിൻകരയിൽ യുവാവിനെ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു

തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ യുവാവിനെ മൂന്നംഗ ലഹരി സംഘം ക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു.ഗുരുതരമായി പരുക്കേറ്റ കൊല്ലയിൽ നടൂർക്കൊല്ല കളത്തറയ്ക്കൽ തേരിയിൽ പുത്തൻവീട്ടിൽ പ്രദീപിനെ (30) നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് സംഭവം. പ്രസവശേഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ഭാര്യയെയും കുഞ്ഞിനെയും കണ്ടശേഷം സുഹൃത്തിന്റെ കാറിൽ വീട്ടിലേക്ക്‌ പോകുമ്പോഴായിരുന്നു അക്രമം.അപരിചിതരായ മൂന്ന് പേർ നടുറോഡിൽ നിൽക്കുന്നത് കണ്ട് മാറാൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ആക്രമണം ഉണ്ടായത് .പ്രദീപിന്റെ ശരീരത്തിലുടനീളം 21 മുറിവുകളുണ്ട്.

പ്രദീപിനെ ആശുപത്രിയിലേക്കു കൊണ്ടുപോയ സമയത്ത് പ്രതികൾ കാറിന് തീയിട്ടു .കാർ പൂർണമായും കത്തിനശിച്ചു.ആക്രമണശേഷം പ്രതികൾ രക്ഷപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പന്തളം ബൈപാസ്: ഭൂമിയുടെ വിലനിർണയം തുടങ്ങി; ഏറ്റെടുക്കേണ്ടത് 4.9 ഏക്കർ

പന്തളം: പന്തളം ബൈപാസ് സംബന്ധിച്ച ആശങ്കകളും പരാതികളും നിലനിൽക്കെ, ഏറ്റെടുക്കേണ്ട ഭൂമിയുടെ വിലനിർണയത്തിലേക്ക് കടന്നു കിഫ്ബി റവന്യു വിഭാഗം. ഇതിനായി പദ്ധതി പ്രദേശത്തെയും സമീപത്തെയുമായി ആയിരത്തിലധികം വിലയാധാരങ്ങൾ സബ് റജിസ്ട്രാർ ഓഫിസ് വഴി...

ഓണക്കാലത്തെ യാത്ര ഉഷാറാക്കാൻ  കെഎസ്ആര്‍ടിസിയുടെ പുത്തന്‍ ബസുകൾ  വരുന്നു

തിരുവനന്തപുരം : ഓണക്കാലത്തെ യാത്ര ഉഷാറാക്കാൻ  കെഎസ്ആര്‍ടിസിയുടെ പുത്തന്‍ ബസുകൾ  വരുന്നു.  ബിഎസ് 6 വിഭാഗത്തിലുള്ള നൂറ്റിനാല്‍പ്പതോളം ബസുകളാണ് ഓണത്തിനുമുമ്പ് നിരത്തിലിറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ്ഓഫ് ചെയ്യും. കെഎസ്ആര്‍ടിസിക്ക് 2019 നുശേഷം ഫാസ്റ്റ്,...
- Advertisment -

Most Popular

- Advertisement -