ശ്രീനഗർ : കഴിഞ്ഞ ആഴ്ച സിആർപിഎഫ് ക്യാമ്പിനു നേരെ നടന്ന ഭീകരാക്രമണവുമായി ബന്ധമുള്ള ലഷ്‌കർ ഭീകരൻ ലത്തീഫ് ഭട്ട് ഉള്‍പ്പെടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു.തി ങ്കളാഴ്ചയാണ് കുല്‍ഗാമില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന തിരച്ചില്‍ ആരംഭിച്ചത്..നവംബർ 11-ന് കുൽഗാമിലെ മിർ ബസാറിനു സമീപമുള്ള സി.ആർ.പി.എഫ് പോസ്റ്റിന് നേരെ രണ്ട് ഭീകരർ വെടിയുതിർക്കുകയും മൂന്ന് ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടോയെന്നറിയാന്‍ പരിശോധന തുടരുകയാണ്.





