Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ടയിൽ പുതിയ...

പത്തനംതിട്ടയിൽ പുതിയ ആധാർ സേവാ കേന്ദ്രം പ്രവർത്തനസജ്ജം; 14-ന് ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട: കേന്ദ്ര ഇലക്ട്രോണിക്സ് & ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ പത്തനംതിട്ടയിൽ പുതിയതായി ആരംഭിക്കുന്ന ആധാർ സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 14 തിങ്കളാഴ്ച നടക്കും. രാവിലെ 10 ന്  ജില്ലാ കലക്ടർ എ.നിസാമുദ്ദീൻ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.

സെൻട്രൽ മസ്ജിദ് റോഡിൽ നസീഹ ചാരിറ്റബിൾ ട്രസ്റ്റിന് എതിർവശമുള്ള അസനയത്ത് ബിൽഡിംഗിലാണ് ഈ അത്യാധുനിക കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്. പുതിയ മാതൃകയിൽ യു.ഐ.ഡി.എ.ഐ നേരിട്ട് നടത്തുന്ന പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ആധാർ സേവാ കേന്ദ്രമാണിത്.

ജില്ലയിൽ എൻറോൾമെന്റുകൾക്കും വിവരങ്ങൾ പുതുക്കുന്നതിനുമായി വർദ്ധിച്ചുവരുന്ന തിരക്കിന് ഇതോടെ പരിഹാരമാകും. ജനങ്ങൾക്ക് വിവരങ്ങൾ പുതുക്കുന്നതിനും പരാതി പരിഹാര സൗകര്യങ്ങൾ ഉൾപ്പെടെയുള്ള വിവിധ സേവനങ്ങൾ നേരിട്ടും സുതാര്യമായും ലഭ്യമാക്കാനും ഈ കേന്ദ്രം വഴി സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൃതദേഹങ്ങൾ തെരച്ചിൽ നടത്തുന്നതിനിടെ വനത്തിൽ ടാങ്കർ ലോറിയുടെ ടാങ്ക് കണ്ടെത്തി

വയനാട് : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ തെരച്ചിൽ നടത്തുന്നതിനിടെ വനത്തിൽ ടാങ്കർ ലോറിയുടെ ടാങ്ക്'കണ്ടെത്തി. ചാലിയാറിന്റെ വൃഷ്ടി ഭാഗമായ വനമേഖലയിൽ മീൻമുടി വെള്ളച്ചാട്ടത്തിന് ഏതാണ്ട് ഒരു കിലോമീറ്റർ അകലെ  ഉരുണ്ട...

നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന  കാറും മിനി ലോറിയും കൂട്ടിയിടിച്ച്  രണ്ടുപേർക്ക് പരിക്ക്

തിരുവല്ല : തിരുവല്ല - അമ്പലപ്പുഴ  സംസ്ഥാനപാതയിൽ  തിരുവല്ല താലൂക്ക് ആശുപത്രിക്ക് സമീപം നാലംഗ കുടുംബം സഞ്ചരിച്ചിരുന്ന ഇന്നോവ കാറും മിനി ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. കൊല്ലം രാമൻകുളങ്ങര...
- Advertisment -

Most Popular

- Advertisement -