Wednesday, November 11, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം...

ശബരിമല തീർത്ഥാടനം :  സുരക്ഷയൊരുക്കി വടശ്ശേരിക്കര പോലീസ്

പത്തനംതിട്ട : മണ്ഡല- മകരവിളക്ക് തീർത്ഥാടനത്തോട് അനുബന്ധിച്ച് ശബരിമലയിലേക്ക്  എത്തുന്ന ഭക്തർക്ക് സമഗ്ര സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം നിയന്ത്രിച്ച് തിരക്ക് ഒഴിവാക്കുന്നതിനുമായി വടശ്ശേരിക്കരയിൽ താൽക്കാലിക പോലീസ് സ്റ്റേഷൻ ആരംഭിച്ചു. സ്റ്റേഷന്റെ ഉദ്ഘാടനം റാന്നി എം.എൽ.എ അഡ്വ. പഴകുളം മധു നിർവഹിച്ചു.

തീർത്ഥാടനകാലത്ത് ശബരിമലയിലേക്കുള്ള പ്രധാന പാതകളിലൊന്നായ വടശ്ശേരിക്കരയിൽ എത്തുന്ന തീർത്ഥാടകർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കുന്നതിനുള്ള പോലീസിന്റെ പ്രത്യേക ക്രമീകരണങ്ങളുടെ ഭാഗമായാണ് താൽക്കാലിക സ്റ്റേഷൻ ആരംഭിച്ചിരിക്കുന്നത്. വടശ്ശേരിക്കര താൽക്കാലിക പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായി സബ് ഇൻസ്പെക്ടർ അജി സാമുവലിനെ നിയമിച്ചു.

വർഷങ്ങളായി ശബരിമല തീർത്ഥാടനകാലത്ത് മാത്രം പ്രവർത്തിച്ചുവരുന്ന വടശ്ശേരിക്കര താൽക്കാലിക പോലീസ് സ്റ്റേഷനെ സ്ഥിരം പോലീസ് സ്റ്റേഷനാക്കി മാറ്റുന്നതിനായി ഈ മണ്ഡലകാലം അവസാനിക്കുന്നതിന് മുമ്പുതന്നെ പരമാവധി ശ്രമങ്ങൾ നടത്തുമെന്ന് എം.എൽ.എ അഡ്വ. പഴകുളം മധു പറഞ്ഞു.

തീർത്ഥാടകരുടെയും അവർ സഞ്ചരിക്കുന്ന വാഹനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഗതാഗതക്കുരുക്ക് ഒഴിവാക്കുക, വാഹനങ്ങളുടെ സുഗമമായ സഞ്ചാരം ഉറപ്പാക്കുക, തിരക്ക് നിയന്ത്രിക്കുക, അപകടസാധ്യതകൾ കുറയ്ക്കുക തുടങ്ങിയ കാര്യങ്ങളിൽ പോലീസ് പ്രത്യേക ശ്രദ്ധ ചെലുത്തും. തീർത്ഥാടന പാതകളിലും പരിസരങ്ങളിലും ആവശ്യമായ പോലീസ് സാന്നിധ്യം ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടുന്നതിനും ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ് ഐപിഎസ് അധ്യക്ഷത വഹിച്ചു. കുളിക്കടവുകളിലും മറ്റ് അപകടസാധ്യതയുള്ള സ്ഥലങ്ങളിലും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പോലീസ് പ്രത്യേക ജാഗ്രത പുലർത്തും. തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ഏത് അടിയന്തര സാഹചര്യത്തിലും ഇടപെടുന്നതിനും തീർത്ഥാടകർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനും പോലീസ് സദാ സജ്ജമായിരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ചടങ്ങിൽ റാന്നി ഡിവൈഎസ്പി സന്തോഷ് കുമാർ, ജില്ലാ പഞ്ചായത്ത് മെമ്പർ ജൂലി സാബു, വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ കേശവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്വപ്ന സുസൻ ജേക്കബ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കോമളം അനിരുദ്ധൻ, പെരുനാട് സർക്കിൾ ഇൻസ്പെക്ടർ സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തു

ടെഹ്‌റാൻ : ഇറാന്റെ പരമോന്നത നേതാവായി ആയത്തുല്ല ഖമനയിയുടെ മകന്‍ മുജ്തബ ഖമനയിയെ തിരഞ്ഞെടുത്തു.88 അംഗങ്ങളുള്ള അസംബ്ലി ഓഫ് എക്‌സ്‌പേര്‍ട്‌സാണു രാജ്യത്തിന്റെ പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുത്തത്. ഇറാൻ റവല്യൂഷണറി ഗാർഡുമായി (ഐആർജിസി) അടുത്ത...

ഭരണവിരുദ്ധ തരംഗത്തിൽ കേരളവും തമിഴ്‌നാടും ബംഗാളും

തിരുവനന്തപുരം : കേരളത്തിലും തമിഴ്‌നാട്ടിലും ബംഗാളിലും ഭരണവിരുദ്ധ തരംഗം.കേരളത്തിൽ യുഡിഎഫ് പ്രമുഖരെല്ലാം ലീഡ് ചെയ്യുമ്പോള്‍ 13 മന്ത്രിമാർ ഇപ്പോഴും പിന്നിലാണ്.വോട്ടെണ്ണൽ തുടങ്ങി 4 മണിക്കൂർ പിന്നിട്ട ശേഷമാണ് ധർമടത്ത് പിണറായി വിജയൻ മുന്നിലായത്. തമിഴ്നാട്ടിൽ...
- Advertisment -

Most Popular

- Advertisement -