Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലയിലെ ചില...

ജില്ലയിലെ ചില ഭാഗങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ട്പോകാൻ ശ്രമം നടന്നതായി പരാതി

പത്തനംതിട്ട: അടൂരിലും പഴകുളത്തും കൊടുമൺ അങ്ങാടിക്കലിലും കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. ഈ മാസം 26ന് വൈകിട്ടാണ് അടൂർ പഴകുളത്ത് 9 വയസ്സുള്ള രണ്ടു പെൺകുട്ടികളെ തട്ടി കൊണ്ടുപോകാൻ ശ്രമം നടന്നത്. കനാൽ റോഡിൽ കാടുമൂടിയ വിജനമായ ഭാഗത്ത് വെച്ചാണ് കാറിൽ എത്തിയ രണ്ടു പേർ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

കുട്ടികളെ കാറിൽ കയറാൻ നിർബന്ധിക്കുകയായിരുന്നു. ഈ സമയം മറ്റൊരു വീട്ടമ്മ കണ്ടതിനാൽ കുട്ടികൾ രക്ഷപ്പെട്ടു. വെള്ള കാറിൽ എത്തിയ ഒരു സ്ത്രീയും മുടി നീട്ടി വളർത്തിയ പുരുഷനുമാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതെന്നാണ് കുട്ടികളുടെ മൊഴി.

ഇതിന്പിന്നാലെയാണ് ഇന്നലെ കൊടുമൺ അങ്ങാടിക്കലിലും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചതായി പരാതി ഉയർന്നത്. ഒറ്റത്തേക്ക് നിന്നും അഞ്ചാം ക്ലാസുകാരനെയാണ് തട്ടികൊണ്ടുപോകാൻ ശ്രമം നടന്നത്. സ്കൂളിൽ കൊണ്ടുവിടാം എന്ന് പറഞ്ഞാണ് കാറിൽ എത്തിയ സ്ത്രീയും പുരുഷനും കുട്ടിയെ സമീപിച്ചത്.

എന്നാൽ കുട്ടി വാഹനത്തിൽ കയറാൻ കൂട്ടാക്കിയില്ല. ഇതോടെ ശ്രമം ഉപേക്ഷിച്ച് ഇവർ കാറോടിച്ചു പോയി. ഒരേ സംഘം തന്നെയാണ് രണ്ടിടത്തും എത്തിയതെന്നാണ് പൊലീസിന്‍റെ നിഗമനം. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉയർന്ന താപനില മുന്നറിയിപ്പ്

കോട്ടയം : സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഇന്ന് (ഏപ്രിൽ 09) പാലക്കാട് ജില്ലയിൽ 37°C വരെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശൂർ,...

അഡ്വേഴ്സ് ഡ്രഗ് റിപ്പോർട്ടിംഗിൽ (എഡിആർ) രാജ്യത്ത് ഒന്നാമതായി ബിലീവേഴ്സ് ആശുപത്രി

തിരുവല്ല : ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയുടെ എ ഡി ആർ മോണിറ്ററിംഗ് സെന്റർ എഡിആർ റിപ്പോർട്ടിംഗിലും ഫാർമക്കോവിജിലൻസ് പ്രവർത്തനങ്ങളിലും വീണ്ടും മികവ് പുലർത്തി, തുടർച്ചയായ മൂന്നാം വർഷവും "രാജ്യത്തെ ഏറ്റവും...
- Advertisment -

Most Popular

- Advertisement -