Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല തീർത്ഥാടനം...

ശബരിമല തീർത്ഥാടനം : ഇത്തവണ വരുമാനത്തില്‍ വര്‍ധനവ്

ശബരിമല: ഇത്തവണ തീർഥാടന കാലത്ത് ശബരിമലയിലെ വരുമാനത്തില്‍ വര്‍ധനവ്. മണ്ഡല മകരവിളക്ക് കാലത്ത് 440 കോടി രൂപ വരുമാനം ലഭിച്ചെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 80 കോടി രൂപയുടെ വര്‍ധനയാണ് വരുമാനത്തില്‍ ഉണ്ടായത്.

അഭൂതപൂര്‍വമായ ഭക്തജനതിരക്കായിരുന്നു ഇത്തവണത്തെ തീര്‍ത്ഥാടനകാലത്ത് ഉണ്ടായത് .ആറ് ലക്ഷം ഭക്തര്‍ അധികമായി എത്തിയതായും മന്ത്രി പറഞ്ഞു. 440 കോടി രൂപ സന്നിധാനത്തെ മാത്രം വരുമാനമാണ്. നിലയ്ക്കലിലെയും പമ്പയിലെയും വരുമാനം എണ്ണിത്തിട്ടപ്പെടുത്തി വരുന്നേയുള്ളു. പതിനെട്ടാം പടിയില്‍ കഴിഞ്ഞ തവണ ഒരുമിനിറ്റില്‍ 65 പേരെയാണ് കടത്തിവിട്ടതെങ്കില്‍ ഇത്തവണ അത് 90 പേരായി ഉയർത്തിയിരുന്നു. ഇതാണ് ഭക്തരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടാകാന്‍ കാരണം.

പതിനെട്ടാം പടിയില്‍ പരിചയസമ്പന്നരായ പൊലീസുകാരെ നിര്‍ത്തിയതോടെ ഭക്തര്‍ക്ക് ദര്‍ശനം സുഗമമാക്കാനായെന്നും മന്ത്രി പറഞ്ഞു. അടുത്ത തീര്‍ഥാടനകാലത്ത് ഡോളി സമ്പ്രദായം ഒഴിവാക്കാന്‍ ആലോചിക്കുന്നതായും റോപ് വേയുടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുവൈറ്റ് തീപിടുത്തം : കാരണം ഷോർട്ട്സർക്യൂട്ടെന്ന് കുവൈത്ത് ഫയർഫോഴ്‌സ്

കുവൈറ്റ് സിറ്റി:കുവൈറ്റിലെ ലേബർ ക്യാംപിലെ തീപിടിത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് കാരണമാണെന്നു സ്ഥിതീകരിച്ച് കുവൈത്ത് ഫയർഫോഴ്‌സ്.സാങ്കേതിക പരിശോധനയും അന്വേഷണവും പൂർത്തിയായതിന് പിന്നാലെയാണ് ഫയർഫോഴ്‌സിന്റെ സ്ഥിതീകരണം. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ സൂക്ഷിച്ച പാചകവാതക സിലണ്ടർ...

വോട്ടര്‍പട്ടിക : തദ്ദേശസ്ഥാപനങ്ങള്‍ 9,10 തീയതികളില്‍  തുറന്നു പ്രവര്‍ത്തിക്കും

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 9,10 തീയതികളില്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. വോട്ടര്‍പട്ടിക പുതുക്കലിന്റെ ഭാഗമായി അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കുന്നവരുടെ സൗകര്യം പരിഗണിച്ചാണ് പൊതുഅവധി ദിവസങ്ങള്‍ പ്രവൃത്തിദിനം...
- Advertisment -

Most Popular

- Advertisement -