Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsബാങ്ക് കവർച്ച...

ബാങ്ക് കവർച്ച കേസ്: പ്രതികൾക്ക് തടവ് ശിക്ഷയും പിഴയും

പത്തനംതിട്ട: മെഴുവേലി സർവീസ് സഹകരണ ബാങ്ക് കവർച്ച കേസിൽ പ്രതികൾക്ക് തടവ് ശിക്ഷയും പിഴയും വിധിച്ച് പത്തനംതിട്ട സി.ജെ.എം കോടതി. കേസിലെ ഒന്ന്, രണ്ട്, നാല്, അഞ്ച് വരെ പ്രതികൾക്ക് രണ്ട് വർഷവും 11 മാസവും കഠിനതടവുമാണ് ശിക്ഷ. ഏഴ് ലക്ഷം രൂപ ബാങ്കിന് നഷ്ടപരിഹാരമായി നൽകുകയും വേണം.

ഏഴാം പ്രതിക്ക് ഒന്നരവർഷം തടവും 10,000 രൂപ പിഴയും വിധിച്ചു. കേസിലെ മൂന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്. മെഴുവേലി സ്വദേശി വിനു, സുരേഷ്, സുധീഷ്, ഗിരീഷ്, ബിജു രാമകൃഷ്ണൻ എന്നിവരാണ് കുറ്റക്കാർ.ആറ്, എട്ട് പ്രതികളെ കേസിൽ വെറുതെവിട്ടു. 2011ലാണ് ഏറെ കോളിളക്കം സൃഷ്ടിച്ച ബാങ്ക് കവർച്ച നടന്നത്. നാലരക്കിലോ സ്വർണവും മൂന്നരലക്ഷം രൂപയും കവർന്നു എന്നതാണ് കേസ്.

മോഷ്‍ടിച്ച സ്കൂൾ ബസും മറ്റ് ആയുധങ്ങളുമായെത്തി ബാങ്കിന്റെ ജനൽ കമ്പികൾ അറുത്തുമാറ്റി കവർച്ചാ സംഘം അകത്തു കടക്കുകയും ബാങ്കിന്റെ സ്ട്രോങ്ങ് റൂമിൽ പ്രവേശിക്കുയും പ്രധാന ലോക്കറിന്റെ പൂട്ട് മുറിച്ചു മാറ്റി കവർച്ച നടത്തുകയുമായിരുന്നു. പ്രതികളെ ഗുജറാത്തിൽനിന്നടക്കമാണ് പൊലീസ് പിടികൂടിയത്.

ആകെ എട്ട് പ്രതികളാണ് കേസിലുണ്ടായിരുന്നത്. 2011 ഓഗസ്റ്റ് 20, 21 തീയതികളിലായാണ് 1. 3 കോടി രൂപയുടെ സ്വർണം ബാങ്കിൽ നിന്നും കവർന്നത്. കൂടാതെ പണവും കവർന്നിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തദ്ദേശ തിരഞ്ഞെടുപ്പ് : ഹരിതചട്ടം കർശനമായി പാലിക്കണം

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടപ്പിലാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക്, പി.വി.സി., ഫ്ലക്സ് തുടങ്ങിയവ പൂർണമായും നിരോധിച്ചു. ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയവ...

ജാർഖണ്ഡിൽ 3 പൊലീസുകാർ കൊല്ലപ്പെട്ട കേസിലെ പ്രതിയെ എൻഐഎ മൂന്നാറിൽ നിന്നും അറസ്റ്റ് ചെയ്തു

മൂന്നാർ : ഝാര്‍ഖണ്ഡില്‍ പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മാവോയിസ്റ്റിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു.മൂന്നാര്‍ ഗോഡാര്‍വിള എസ്റ്റേറ്റില്‍ തോട്ടം തൊഴിലാളിയായി കഴിയുകയായിരുന്ന സഹന്‍ ടുട്ടി ദിനബു (30) ആണ് അറസ്റ്റിലായത്.ഭാര്യയോടൊപ്പം...
- Advertisment -

Most Popular

- Advertisement -