Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaക്ലസ്റ്റർ അധിഷ്ഠിത...

ക്ലസ്റ്റർ അധിഷ്ഠിത ഫല വർഗ്ഗ കൃഷി: സംസ്ഥാന തല ഉദ്ഘാടനം 22ന് മുഹമ്മയിൽ

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ട പോഷകസമൃദ്ധി മിഷന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ലസ്റ്റർ അധിഷ്ഠിത ഫല വർഗ്ഗ കൃഷിയുടെ സംസ്ഥാനതല ഉദ്ഘാടനം  22ന് രാവിലെ പത്തുമണിക്ക് കൃഷി മന്ത്രി പി പ്രസാദ് നിർവഹിക്കും. മുഹമ്മ ഗവൺമെൻറ് സംസ്കൃത സ്കൂളിന് എതിർവശമുള്ള പുരയിടത്തിലാണ് ഉദ്ഘാടനച്ചടങ്ങ്. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്വപ്ന ഷാബു അധ്യക്ഷതവഹിക്കും. കെ സി വേണുഗോപാൽ എംപി മുഖ്യാതിഥിയാകും.

സംസ്ഥാന തലത്തിൽ ഫലവർഗവിളകളുടെ കൃഷി വിസ്തൃതി വർദ്ധിപ്പിക്കുക, ഉൽപ്പാദനക്ഷമത വർധിപ്പിക്കുക, സമൂഹത്തിൻറെ പോഷക സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളുമായിട്ടാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.

നാടൻ ഫലവർഗ വിളകളായ മാവ് ,പ്ലാവ്,വാഴ, പപ്പായ എന്നിവയ്ക്കൊപ്പം മാങ്കോസ്റ്റിൻ,റംബൂട്ടാൻ, ഡ്രാഗൺ ഫ്രൂട്ട്,അവക്കാഡോ തുടങ്ങിയ വിളകളെയും ക്ലസ്റ്റർ അധിഷ്ഠിത കൃഷിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കവന താളം പുരസ്കാരം സമ്മാനിച്ചു

തിരുവല്ല : ആകാശവാണി സായന്തനം റേഡിയോ ക്ലബ് കവന താളം പുരസ്കാരം തിരുവല്ല രാജഗോപാലിന് സമ്മാനിച്ചു. പ്രസിഡൻറ് പ്രീതി മറ്റത്തിലും ബാലസാഹിത്യകാരൻ പുറ്റുമാനൂർ രാമചന്ദ്രനും ചേർന്ന് പുരസ്‌കാരം സമ്മാനിച്ചു. കഥകളി കലാകാരൻ തിരുവല്ല...

എറണാകുളം സൗത്തിൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി

കൊച്ചി : എറണാകുളം സൗത്തിൽ നിന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ട്രെയിനുകൾക്ക് 26 വരെ നിയന്ത്രണം ഏർപ്പെടുത്തി. കണ്ണൂർ ഇന്റർസിറ്റിയും വഞ്ചിനാട് എക്സ്‌സ്പ്രസും ഉൾപ്പെടെ ആറു ട്രെയിനുകളുടെ സർവീസിൽ ഭാഗിക മാറ്റം വരുത്തി.ചില...
- Advertisment -

Most Popular

- Advertisement -