Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeAgricultureകുറിച്ചിമുട്ടത്ത് കർഷകരുടെ...

കുറിച്ചിമുട്ടത്ത് കർഷകരുടെ ആഴ്ചച്ചന്ത തുടങ്ങി

ആറന്മുള : ആറന്മുളയിലെ കുറിച്ചിമുട്ടത്ത് കർഷകർക്ക് കൈത്താങ്ങായി  ആഴ്‌ച്ച ചന്ത തുടങ്ങി. കുറിച്ചിമുട്ടം പാമ്പാക്കോട് കവലയിൽ വല്ലന റോഡിന്റെ തുടക്കത്തിലാണ് എല്ലാ ബുധനാഴ്ചയും 4.30 മുതൽ 6.30 വരെ വിപണി പ്രവർത്തിക്കുന്നത്.

വിഷ രഹിത പച്ചക്കറികളും ഗുണമേന്മയുള്ള ഗൃഹ നിർമ്മിത ഭക്ഷ്യ ഉൽപ്പന്നങ്ങളും ന്യായ വിലയ്ക്ക്  വിൽക്കുവാനും വാങ്ങുവാനും ഇവിടെ കഴിയും. ചന്ത  ഇല്ലാത്ത ദിവസങ്ങളിൽ വാട്സാപ്പ് കൂട്ടായ്മ വഴിയും വിപണനമുണ്ട്. കാർഷിക വിളകൾക്ക് പുറമെ കുടുംബശ്രീ ഉൽപ്പന്നങ്ങൾക്കും ഇവിടെ വിപണന സൗകര്യമുണ്ട്.

ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം അദ്ധ്യക്ഷൻ ആർ. അജയകുമാർ ഉദ്ഘാടനം ചെയ്തു. എൻ. ആർ. നരേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. ആറന്മുള പഞ്ചായത്ത് അംഗങ്ങളായ ബിജു വർണ്ണശാല, ശ്രീനി ചാണ്ടിശ്ശേരി, വിപണി സമിതി കൺവീനർ സലീം റാവുത്തർ, കൃഷി ഭവൻ അസിസ്റ്റന്റ് സജിത്ത്, എസ്. മുരളികൃഷ്ണൻ, എൻ. ആർ. നാരായണ പിള്ള, ജി ഹരിദാസ്,അജിമുഹമ്മദ് എന്നിവർ പ്രസംഗിച്ചു.

കേരളാ കർഷക സംഘം കിടങ്ങന്നൂർ വില്ലേജ്‌ സമിതിയുടെ മേൽനോട്ടത്തിൽ ആറന്മുള പഞ്ചായത്ത് കൃഷി ഭവന്റെ സഹകരണത്തോടെ ആണ് പ്രവർത്തനം. ഓണത്തിനോടനുബന്ധിച്ച്  പൂരാടം, ഉത്രാടം നാളുകളിൽ മുഴുവൻ സമയ പകൽ ചന്തയും പ്രവർത്തിക്കും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ ചുമതലയേറ്റു

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 24 ഡിവിഷനുകളിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു ജയിച്ച സ്ഥാനാർഥികൾ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ജില്ലാ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ...

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിനും തലക്കുമേറ്റ ക്ഷതം

തിരുവനന്തപുരം : നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിനും തലക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു. തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റു.കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളിയതും അടിച്ചതും അടക്കം 91...
- Advertisment -

Most Popular

- Advertisement -