Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsമൃതദേഹങ്ങൾ തെരച്ചിൽ...

മൃതദേഹങ്ങൾ തെരച്ചിൽ നടത്തുന്നതിനിടെ വനത്തിൽ ടാങ്കർ ലോറിയുടെ ടാങ്ക് കണ്ടെത്തി

വയനാട് : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ തെരച്ചിൽ നടത്തുന്നതിനിടെ വനത്തിൽ ടാങ്കർ ലോറിയുടെ ടാങ്ക്’കണ്ടെത്തി. ചാലിയാറിന്റെ വൃഷ്ടി ഭാഗമായ വനമേഖലയിൽ മീൻമുടി വെള്ളച്ചാട്ടത്തിന് ഏതാണ്ട് ഒരു കിലോമീറ്റർ അകലെ  ഉരുണ്ട രൂപത്തിൽ ടാങ്ക് കണ്ടെത്തിയത്.

വനത്തിലൂടെയുള്ള മലവെള്ള പാച്ചിലിലെ കുത്തൊഴുക്കിൽ
ടാങ്ക് പെട്ടതാവാം എന്നാണ് കരുതുന്നത്. വാഹനത്തിൻ്റെ മറ്റ് അവശിഷ്ടഭാഗങ്ങളൊന്നും സമീപത്തായി കണ്ടെത്തിയില്ല. കൂറ്റൻ പാറ കല്ലുകൾക്കും മരങ്ങൾക്കിടയിലൂടെയും കുത്തിയൊലിച്ച് ടാങ്ക്പാടെ ചുരുണ്ടിട്ടുണ്ട്. ചാലിയാറിലൂടെ കൂറ്റൻ മരങ്ങളും വാഹനങ്ങളുടെ ടയറുകളും ഗ്യാസ് സിലിണ്ടറുകളും ഫർണിച്ചറും ഒഴുകി വന്നിരുന്നു.  വനം വകുപ്പും തണ്ടർബോൾഡും എമർജൻസി റെസ്ക്യു ഫോഴ്സും ചേർന്നാണ്  ചാലിയാറിന്റെ ഉദ്ഭവ സ്ഥാനത്ത് തെരച്ചിൽ നടത്തിയത്. 12 ശരീരഭാഗങ്ങൾ  ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യ – യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്

ന്യൂഡൽഹി : മാസങ്ങൾ നീണ്ട ചർച്ചകൾക്കു ശേഷം ഇന്ത്യ – യുഎസ് വ്യാപാര കരാർ യാഥാർഥ്യത്തിലേക്ക്. ഇതുസംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തുവിട്ടു .അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 ബില്യൺ ഡോളർ...

സംസ്ഥാന സ്‌കൂൾ കായികമേള : ഭാഗ്യചിഹ്നം മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കായിക മേള 2025 ന്റെ ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഈ വർഷത്തെ ഭാഗ്യചിഹ്നം 'തങ്കു' എന്ന മുയൽ ആണ്. ഇന്ത്യൻ ക്രിക്കറ്റ് തരാം...
- Advertisment -

Most Popular

- Advertisement -