Tuesday, November 17, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചക്കുളത്തുകാവ് പൊങ്കാല...

ചക്കുളത്തുകാവ് പൊങ്കാല മഹോത്സവം : തീർത്ഥാടകരുടെ സുരക്ഷയും കൂടുതൽ സൗകര്യങ്ങളും ഉറപ്പാക്കാൻ നിർദേശം

ആലപ്പുഴ : ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിന് എത്തിചേരുന്ന വനിത തീർത്ഥാടകർക്ക് കൂടുതൽ സുരക്ഷയും മതിയായ യാത്ര സൗകര്യങ്ങളും ഏർപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ഇത്‌ സംബന്ധിച്ച് കളക്ട്രേറ്റിൽ ജില്ലാ കളക്ടർ ഷാജി വി നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.

മഹോത്സവത്തിന് എത്തിചേരുന്ന ഭക്തജനങ്ങൾക്ക് സുഗമമായ ഗതാഗതം ഒരുക്കാൻ എ സി റോഡിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പോലീസ്, മോട്ടോർ വാഹന വകുപ്പുകൾക്ക് നിർദേശം നൽകി. സ്ത്രീകൾ, കുട്ടികൾ തുടങ്ങിയവരുടെ സുരക്ഷ പോലീസ് ഉറപ്പാക്കണം. നിലവിൽ 659 പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ ക്രമീകരണങ്ങൾക്കായി ഏർപ്പെടുത്തിയെന്നും കൂടുതൽ വനിത പൊലീസുകാരെ നിയോഗിക്കുമെന്നും യോഗത്തിൽ പങ്കെടുത്ത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

വ്യാജമദ്യം തടയാൻ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകളുടെ പ്രവർത്തനം ഊർജ്ജിതമാക്കണം. ക്ഷേത്ര പരിസരവും പൊങ്കാല മേഖലയും ഉൾപ്പെടുന്ന സ്ഥലത്തെ 17 മദ്യവില്പന ശാലകൾ ഉത്സവ ദിനങ്ങളിൽ പ്രവർത്തിക്കില്ലെന്നു എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. അഗ്നിരക്ഷാ സേന രണ്ട് വലിയ ഫയർ എൻജിൻ യൂണിറ്റുകളും ഒരു ചെറിയ യൂണിറ്റും  ക്ഷേത്ര പരിസരത്തും പൊങ്കാല അർപ്പിക്കുന്ന മേഖലയിലുമായി വിന്യസിക്കും.

കെ എസ് ആർ ടി സി വിവിധയിടങ്ങളിൽ നിന്ന് പ്രത്യേക സർവീസുകൾ ഏർപ്പെടുത്തണം.  പൊങ്കാല അർപ്പിക്കുന്ന പ്രദേശങ്ങളിൽ തടസരഹിത വൈദ്യുതി ഒരുക്കാൻ കെ എസ് ഇ ബിയ്ക്ക് നിർദേശം നൽകി. മേഖലയിലെ വിവിധയിടങ്ങളിൽ കുടിവെള്ളം ലഭ്യമാക്കാൻ  ടാപ്പുകൾ ഒരുക്കുമെന്നും ക്ഷേത്രഭരണസമിതിയുമായി ചേർന്ന് വാട്ടർ ടാങ്കർ സംവിധാനം ഏർപ്പെടുത്തുമെന്നും ജല അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു.

ഡോക്ടർമാർ, മറ്റു ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവരെ നിയോഗിക്കാനും അടിയന്തര ചികിത്സ സഹായ സംവിധാനങ്ങൾ ഏർപ്പെടുത്താനും ആരോഗ്യ വകുപ്പിന് നിർദേശം നൽകി. പ്രധാന റോഡുകളിലെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി തീർക്കണമെന്ന് പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർക്കാരിന്റെ മദ്യനയം ജലരേഖയായി : മലങ്കര ഓർത്തഡോക്സ് സഭ

കോട്ടയം: കേരളത്തെ മദ്യവിമുക്തമാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും, തങ്ങൾ അധികാരത്തിൽ വന്നാൽ മദ്യവർജ്ജനത്തിനായി ജനകീയ പ്രസ്ഥാനം ആരംഭിക്കുമെന്നും, എൽ.ഡി.എഫ് തുറക്കുക ബാറുകളല്ല സ്ക്കൂളുകളായിരിക്കുമെന്നതുമടക്കം വമ്പൻ പരസ്യങ്ങളും പ്രഖ്യാപനങ്ങളുമായാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയത്. എന്നാൽ പരസ്യവാചകങ്ങൾക്ക്...

മാന്നാർ കൊലപാതകം : കൂട്ടുപ്രതികൾ അറിയാതെ അനിൽ മൃതദേഹം മാറ്റിയെന്നും സംശയം

മാന്നാർ : മാന്നാര്‍ കല കൊലപാതക കേസിൽ കൂട്ടുപ്രതികൾ അറിയാതെ ഒന്നാംപ്രതി അനിൽ മൃതദേഹം സെപ്റ്റിക് ടാങ്കിൽ നിന്നും മാറ്റിയതായി പോലീസ് സംശയം. ഇസ്രയേലിലുള്ള അനിലിനെ നാട്ടിൽ എത്തിക്കാനായിയാണ് പോലീസ് ശ്രമം. മൃതദേഹം എവിടെ...
- Advertisment -

Most Popular

- Advertisement -