Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസർക്കാരിന്റെ മദ്യനയം...

സർക്കാരിന്റെ മദ്യനയം ജലരേഖയായി : മലങ്കര ഓർത്തഡോക്സ് സഭ

കോട്ടയം: കേരളത്തെ മദ്യവിമുക്തമാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും, തങ്ങൾ അധികാരത്തിൽ വന്നാൽ മദ്യവർജ്ജനത്തിനായി ജനകീയ പ്രസ്ഥാനം ആരംഭിക്കുമെന്നും, എൽ.ഡി.എഫ് തുറക്കുക ബാറുകളല്ല സ്ക്കൂളുകളായിരിക്കുമെന്നതുമടക്കം വമ്പൻ പരസ്യങ്ങളും പ്രഖ്യാപനങ്ങളുമായാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയത്.

എന്നാൽ പരസ്യവാചകങ്ങൾക്ക് കേവലം വിപണി താൽപ്പര്യങ്ങൾ മാത്രമേയുള്ളൂവെന്നതിന്റെ ഉദാഹരണമായി നയവാചകങ്ങൾ മാറിയതായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.

ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്ത് 29 ബാറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ മദ്യശാലകളുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. മദ്യനയമെന്നത് വെറും ജലരേഖയായി. വിശപ്പിന് അരിവാങ്ങണമെങ്കിൽ റേഷൻ കടയിൽ പോയി വിരൽ പതിക്കണം. അതേ നാട്ടിലാണ് മദ്യം വീടുകളിൽ എത്തിച്ച് നൽകാൻ നീക്കം നടക്കുന്നത്.

ജോലി കഴിഞ്ഞ് മദ്യപിച്ചെത്തുന്ന ഗൃഹനാഥനെ പേടിച്ച് കഴിഞ്ഞിരുന്ന വീടുകളിൽ ഇനി മുതൽ മദ്യപർക്ക് രാവിലെ മുതൽ കുടിച്ച് കുടുംബം തകർക്കാം. ആരോഗ്യത്തിന് ഹാനീകരമായ ഒരു വസ്തുവിനെ ഇത്രയും ലളിതവൽക്കരിച്ച് വീടുകളിലേക്ക് ആനയിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നത് ഒട്ടും ഭൂഷണമല്ലെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പ്രതികരിച്ചു.

സർക്കാരിന്റെ മദ്യനയം വികലമാണെന്ന് സർക്കാരിലെ പ്രധാനഘടക കക്ഷിയായ സി.പി.ഐ തന്നെ കോട്ടയം ജില്ലാ സമ്മേളനത്തിൽ കുറ്റപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മദ്യം സുലഭമാക്കാൻ നടത്തുന്ന ശ്രമങ്ങൾ കുടുംബാന്തരീക്ഷത്തെ അപകടത്തിലാക്കുമെന്നും ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ കൂട്ടിച്ചേർത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി : എട്ട് പേർക്ക് ദാരുണാന്ത്യം

തൃശ്ശൂർ : തൃശ്ശൂരിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ പാഞ്ഞുകയറി അപകടം .എട്ട് പേർ മരിച്ചു .വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെ ദേശീയപാത 66-ൽ കയ്പമംഗലം പനമ്പിക്കുന്നിലാണ് അപകടം .കാറിന്റെ ഡ്രൈവറും ഡിണ്ടിഗൽ എൻജിനിയറിങ് കോളജിലെ...

സംസ്ഥാന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഇടയാറൻമുളയിൽ തുടക്കമായി

ആറന്മുള: പത്തനംതിട്ട ജില്ലാ റൈഫിൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംസ്ഥാനതല ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പ് ഇടയാറൻമുള ജില്ലാ റൈഫിൾ ക്ലബ്ബിൽ ആരംഭിച്ചു. ജില്ലാ പോലീസ് മേധാവി ആർ. ആനന്ദിൻ്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ  അബിൻ വർക്കി...
- Advertisment -

Most Popular

- Advertisement -